സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചു കുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങി; ട്രെയിനിലെ ബാത്ത്റൂമിന്റെ ഭാഗത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം സംഭവിച്ചത്; പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം; പ്രാണ രക്ഷാർത്ഥം യുവതി ചെയ്തത് !!! നടുങ്ങിത്തരിച്ച് കേരളം

പാസഞ്ചർ ട്രെയിനിൽ യുവതി നേരിട്ടത് വമ്പൻ ദുരനുഭവം. കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചർ ട്രെയിനിൽ യുവതിയെ അജ്ഞാതൻ ആക്രമിച്ചു . അജ്ഞാതനായ വ്യക്തി ഭീഷണിപ്പെടുത്തിയ ശേഷം ഇവരുടെ ആഭരണങ്ങൾ ഊരി വാങ്ങിക്കുകയായിരുന്നു.
എന്നാൽ ആക്രമണം തുടർന്നതോടെ ഗെതിക്കെട്ട യുവതി പ്രാണ രക്ഷാർത്ഥം ട്രെയിനിനു പുറത്തേക്കു ചാടി. വീഴ്ചയിൽ യുവതിയുടെ തലയ്ക്കു പരുക്കേൽക്കുകയും ചെയ്തു. ഇവർ ഇപ്പോൾ ആശുപത്രിയിലാണ് . ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്.
ചെങ്ങന്നൂരിൽ ജോലിക്കു പോകാനായി മുളന്തുരുത്തിയിൽ നിന്നായിരുന്നു യുവതി ട്രെയിനിൽ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതൻ യുവതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചു കുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷം മാലയും വളയും ഊരി വാങ്ങുകയായിരുന്നു.
വീണ്ടും ആക്രമിക്കാനായി കൈയ്ക്കു കയറി പിടിച്ചപ്പോൾ യുവതി ഡോർ തുറന്നു പുറത്തേക്കു ചാടുകയായിരുന്നുവെന്നാണ് പറയുന്നത് . യുവതിയെ ചികിത്സയ്ക്കായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഈ യുവതി മാത്രമായിരുന്നു കംപാർട്ടുമെന്റിൽ ആ സമയം ഉണ്ടായിരുന്നത്. മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടനെ ട്രെയിനിലെ ബാത്ത്റൂമിന്റെ ഭാഗത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു .
ഈ സമയം വാതിൽ തുറന്നു പുറത്തേയ്ക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു. റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി മൊഴിയെടുത്തു. പ്രതിയെ കണ്ടെത്താനായില്ല .
https://www.facebook.com/Malayalivartha






















