കൊച്ചിയിൽ ട്രെയിനില്‍ യുവതിക്ക് നേരെ അതിക്രമം, ആഭരണങ്ങള്‍ കവര്‍ന്നു; പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്, യുവതി ആശുപത്രിയിൽ... അന്വേഷണം പുരോഗമിക്കുന്നു

കൊച്ചിയിൽ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ആക്രമിച്ചു. ആഭരങ്ങളും കവർന്നു, അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാനായിട്ടില്ല.
പുനലൂര്‍ പാസഞ്ചറില്‍ വെച്ചാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി. എട്ടുമണിയോടെ മുളന്തുരുത്തിയില്‍ നിന്ന് പുറപ്പെട്ട് അല്‍പസമയത്തിന് ശേഷമായിരുന്നു ആക്രമണം സംഭവിച്ചത്.
കമ്പാര്‍ട്ടുമെന്‍റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് വാതിലുകളും അടച്ച ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ഉപദ്രവിക്കാനുള്ള ശ്രമവും ആരംഭിച്ചതോടെ യുവതി രക്ഷപ്പെടാനായി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
വേഗത കുറച്ച് പോകുകയായിരുന്ന ട്രെയിനില്‍ അല്‍പനേരം തൂങ്ങിക്കിടന്ന ശേഷമാണ് യുവതി തെറിച്ചുവീണത്. ഇവരുടെ തലക്കാണ് പരിക്കേറ്റിരിക്കുന്നത് . നാട്ടുകാർ ചേർന്ന് യുവതിയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. പ്രതിയെ ഇതുവരെയും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha






















