മണിക്കുട്ടന്‍, എന്തൊരു മനുഷ്യനാണയാള്‍! ആരെയും വാടി, പോടീ എന്ന് പോലും വിളിച്ചു ആക്ഷേപിക്കാത്ത, കഴിവും അതിനൊപ്പം വിനയവും ചേര്‍ന്ന, അസാധാരണമായ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഉള്ള, സങ്കടം വരുമ്പോള്‍ കരയുന്നത് കുറച്ചില്‍ ആയി കാണാത്ത, കരയുന്നവരെ ചേര്‍ത്ത് നിര്‍ത്തുന്ന, പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അവിശ്വസനീയമാം വിധം സ്‌നേഹം തോന്നുന്ന സ്വഭാവമുള്ള വ്യക്തി; അവന്‍ ഷോ ക്വിറ്റ് ചെയ്ത് പുറത്തു പോവില്ലെന്ന് പ്രതീക്ഷിക്കുന്നു; പ്രതീക്ഷ പങ്ക് വച്ച് നടൻ സുധീര്‍

ബിഗ് ബോസ് സീസണ്‍ 3യില്‍ നിന്നും നടന്‍ മണിക്കുട്ടൻ പെട്ടെന്ന് നിർത്തി പോയതിന്റെ ആഘാതത്തിൽ നിന്നും പ്രേക്ഷകർ ഇത് വരെയും മുക്തരായിട്ടില്ല.
മണിക്കുട്ടന്‍ ഷോയില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം ക്വിറ്റ് ചെയ്തതോടെ ബ്രിങ് ബാക്ക് മണിക്കുട്ടന്‍, ബ്രിങ് ബാക്ക് എംകെ എന്നീ ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ ശക്തമാകുകയാണ്. അദ്ദേഹത്തെ തിരികെ കൊണ്ട് വരാനും ബിഗ്‌ബോസിൽ മുറുക്കം ശക്തമാകുന്നുണ്ട്.
എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികാരണവുമായി ഈ നടന്‍ സുധീര്‍ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെയാണ് തനിക്ക് പറയാനുള്ളത് പങ്കുവച്ചത്.
മണിക്കുട്ടന്‍, എന്തൊരു മനുഷ്യനാണയാള്‍ എന്ന് പറഞ്ഞു കൊണ്ടാണ് സുധീറിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. സാക്ഷരകേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ് എന്നും സുധീര്‍ തുറന്നടിക്കുന്നു.
സുധീറിന്റെ കുറിപ്പ് ഇങ്ങനെ :
മണിക്കുട്ടന്‍, എന്തൊരു മനുഷ്യനാണയാള്‍! ആരെയും വാടി, പോടീ എന്ന് പോലും വിളിച്ചു ആക്ഷേപിക്കാത്ത, കഴിവും അതിനൊപ്പം വിനയവും ചേര്‍ന്ന, അസാധാരണമായ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഉള്ള, ക്ഷമിക്കേണ്ടിടത്ത് ക്ഷമിക്കാനും ക്ഷമ ചോദിക്കേണ്ടിടത്ത് ക്ഷമ ചോദിക്കാനും അറിയുന്ന,
ദേഹത്തോട്ട് ഇടിച്ചു കേറി വരുന്ന ആളോട് പോലും മാന്യത കൈവിടാതെ സംസാരിക്കുന്ന, സങ്കടം വരുമ്പോള്‍ കരയുന്നത് കുറച്ചില്‍ ആയി കാണാത്ത, കരയുന്നവരെ ചേര്‍ത്ത് നിര്‍ത്തുന്ന, പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അവിശ്വസനീയമാം വിധം സ്‌നേഹം തോന്നുന്ന സ്വഭാവമുള്ള വ്യക്തി.
അവന്‍ ഫ്‌ളാറ്റ് നേടിയാലും ഇല്ലെങ്കിലും ഈ വ്യക്തി ആളുകളുടെ മനസ് സ്വന്തമാക്കി കഴിഞ്ഞു. അവന്റെ മാതാപിതാക്കള്‍ക്ക് അവനെയോര്‍ത്ത് അഭിമാനിക്കാം.
ആര്‍മികള്‍ക്കും ഫെയ്‌സ്ബുക്കിനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങള്‍ ജയിക്കുന്നത് കാത്തിരിക്കുന്നു എംകെ, സാക്ഷര കേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ്. അവന്‍ ഷോ ക്വിറ്റ് ചെയ്ത് പുറത്തു പോവില്ലെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha






















