സംസ്ഥാനത്ത് ഹോം ക്വാറന്റെയ്‌നില്‍ കഴിയുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഹോം ക്വാറന്റെയ്‌നില്‍ കഴിയുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുന്നത് കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളോടാണ്. എന്നാല്‍ അങ്ങനെ ചെയ്യുമ്‌ബോള്‍ വീടുകളില്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കോവിഡ് പോസിറ്റീവായ രോഗിയ്ക്ക് താമസിക്കാന്‍ ബാത്ത് റൂം അറ്റാച്ഡ് ആയ മുറി ആവശ്യമാണ്. എ.സി ഉപയോഗിക്കാന്‍ പാടില്ല. പരമാവധി വായുസഞ്ചാരമുള്ള മുറി ആയിരിക്കണം. രോഗിയെ പരിചരിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണം. എന്‍.95 മാസ്‌കുകള്‍ രോഗിയും പരിചരിക്കുന്നവരും അടുത്തു വരുമ്‌ബോള്‍ ധരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് എല്ലാ ദിവസവും പരിശോധിക്കണം. ലക്ഷണങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനടി ചികിത്സ തേടണം. അതിന് ഇസഞ്ചീവനി എന്ന സംവിധാനത്തിന്റെ മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താമെന്ന് അദ്ദേഹം പറഞ്ഞു.
ഹോം ക്വാറന്റെയ്‌നില്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും അതാതിടത്തെ വാര്‍ഡ് മെമ്ബര്‍മാരുടെയോ, കൗണ്‍സിലര്‍മാരുടെയോ ഫോണ്‍ നമ്ബറുകള്‍ സൂക്ഷിക്കണം. അതോടൊപ്പം തൊട്ടടുത്തുള്ള ആശാ വര്‍ക്കര്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരുടെ നമ്ബറുകളും കയ്യില്‍ കരുതണം. ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















