വ്യാജ കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുവന്ന സ്ഥാപന ഉടമ അറസ്റ്റില്‍

സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുവന്ന സ്ഥാപനത്തിന്റെ അന്യ സംസ്ഥാനക്കാരനായ ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ വണ്‍ സ്‌റ്റോപ്പ് ഷോപ്പ് ട്രാവല്‍ ഏജന്‍സി ഉടമ സഞ്ചിത്ത് മണ്ടാലിനെയാണ് മൂവാറ്റുപുഴ പൊലിസ് പിടികൂടിയത്. കൊവിഡ് പരിശോധനാ സൗകര്യമുളള നഗരത്തിലെയും കോട്ടയത്തെയും സ്വകാര്യ ആശുപത്രികളുടെ പേരില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ നിര്‍മ്മിച്ച് നല്‍കിയിരുന്നു. സ്വകാര്യ ആശുപത്രികളുടെ പരാതിയിലാണ് പൊലിസ് പരിശോധന നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു ഇവിടത്തെ സ്ഥിരം ഇടപാടുകാര്‍. സി.ഐ കെ.എസ്. ഗോപകുമാര്‍, പ്രിന്‍സിപ്പല്‍ എസ് .ഐ. ശശികുമാര്‍, എസ് .ഐ എം.എ ഷക്കീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്ന പരിശോധന.
https://www.facebook.com/Malayalivartha






















