കൊവിഡ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗെയ്‌ക്‌വാദ് അന്തരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര സഹമന്ത്രിയുമായ ഏക്‌നാഥ് ഗെയ്‌ക്‌വാദ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്നലെ രാവിലെ പത്തോടെ നഗരത്തിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്‌ക്‌വാദ് മകളാണ്. 1985 മുതല്‍ 2004 വരെ തുടര്‍ച്ചയായി നാലു തവണ ധാരാവിയില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 1999ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക നീതി വകുപ്പുകളുടെ സഹമന്ത്രിയായി. 2004 മുതല്‍ 2014 വരെ ലോക്‌സഭാംഗവുമായി. കോണ്‍ഗ്രസിലെ പ്രമുഖ ദളിത് നേതാവായ ഇദ്ദേഹം 2017 മുതല്‍ 2020 വരെ മുംബയ് കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായിരുന്നു.
https://www.facebook.com/Malayalivartha






















