Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..

ഇടനെഞ്ച് പൊട്ടുമ്പോഴും... തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ മലപ്പുറത്തെ കണ്ണീരിലാഴ്ത്തി നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി.പ്രകാശ് അന്തരിച്ചു; ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

29 APRIL 2021 08:15 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി കേവലം രണ്ടു ദിവസം മാത്രമാണുള്ളത്. അതിനിടെ മലപ്പുറത്തുകാരെ സങ്കടത്തിലാഴ്ത്തി ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍.

കെപിസിസി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി, റീജനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ്, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

 



അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ തീയതി അനൗദ്യോഗികമായി തീരുമാനിച്ചതായാണ് വാര്‍ത്ത. ഇരു മുന്നണികളുടെയും വിജയപ്രതീക്ഷയാണ് അതിലടങ്ങുന്നത്.

 

ജയത്തില്‍ കുറഞ്ഞ ഒരു വാര്‍ത്തയും അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. യുഡിഎഫും എല്‍ഡിഎഫും ഇന്നത്തെ നിലയില്‍ മത്സരിച്ചുതുടങ്ങിയ എണ്‍പതുകള്‍ തൊട്ടുള്ള ചരിത്രമെടുത്താല്‍, 2021 അവര്‍ക്ക് ഏറ്റവും നിര്‍ണായകമാണ്. മുന്നണികളുടെ ഘടനയെത്തന്നെ, ഞായറാഴ്ച പുറത്തുവരുന്ന ജനവിധി പൊളിച്ചെഴുതിത്തുടങ്ങിയേക്കാം.

 

 



മുന്നണിരാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണിക്കു വഴിയൊരുക്കുന്ന രാസമാറ്റങ്ങള്‍ യുഡിഎഫിലും എല്‍ഡിഎഫിലും സംഭവിച്ചുകഴിഞ്ഞു. സിപിഎമ്മും സിപിഐയും കഴിഞ്ഞാല്‍ എല്‍ഡിഎഫിലെ 9 പാര്‍ട്ടികള്‍ ജനാധിപത്യ ചേരിയില്‍പെടുത്താവുന്നവയാണ്. ബംഗാള്‍ ഇടതുമുന്നണിയിലുള്ള ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും ഇവിടെ യുഡിഎഫിലേക്കും ചേക്കേറി.

1957ലെ ഇഎംഎസ് സര്‍ക്കാരിന്റെ തുടര്‍ച്ചയായാണ് രാജ്യത്തെ ഇടത് ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരുകളെ സിപിഎം അഭിമാനപൂര്‍വം കണക്കാക്കി വരുന്നത്. 1957നു ശേഷം എക്കാലത്തും സിപിഎമ്മോ സിപിഐയോ ഏതെങ്കിലും സംസ്ഥാനത്തു ഭരണത്തിന്റെ ഭാഗമായിരുന്നു. കേരളത്തില്‍ പിണറായി സര്‍ക്കാരിനു തുടര്‍ഭരണം ഉണ്ടായില്ലെങ്കില്‍ ആ മഹിമ ഇന്ത്യന്‍ ഇടതുപക്ഷത്തിന് അവകാശപ്പെടാന്‍ കഴിയാതാകും. തുടര്‍ഭരണത്തെ 'ദേശീയ ആവശ്യമായി' സിപിഎം പൊളിറ്റ്ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും വിശേഷിപ്പിച്ചത് അതുകൊണ്ടാണ്.




കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം ഇതാദ്യമായി എഐസിസി നേരിട്ട് ഏറ്റെടുത്തത് കോണ്‍ഗ്രസിനും തിരിച്ചുവരവ് ദേശീയ ആവശ്യം ആയതുകൊണ്ടു തന്നെ. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേക്കു നീങ്ങിയ സാഹചര്യമല്ല ഫലം പുറത്തു വരുമ്പോഴുള്ളത്.

കോവിഡ് കൈകാര്യം ചെയ്തതിലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത് രാജ്യത്തെ ഉന്നത നീതിന്യായ കോടതികളാണ്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി ഏറ്റവും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഈ ഘട്ടത്തില്‍ ഒരു മടങ്ങിവരവിന്റെ ഉണര്‍ത്തുപാട്ടിനു കേരളത്തില്‍ കോണ്‍ഗ്രസിനു കഴിഞ്ഞാല്‍ അത് ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദത്തെ ശക്തമാക്കും. തോല്‍വിയാണു സംഭവിക്കുന്നതെങ്കില്‍ അതു യുഡിഎഫിനെ വൈകാതെ ഛിന്നഭിന്നവുമാക്കാം. ഇന്നോളമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കേരളത്തിലെ മുന്നണികളുടെ നിലനില്‍പു സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടില്ല. ഇത്തവണ പക്ഷേ, തിരിച്ചടി സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും തന്നെ അരക്ഷിതാവസ്ഥയിലാക്കും. മറ്റു കക്ഷികളുടെ കാര്യം അപ്പോള്‍ പറയേണ്ട കാര്യമില്ല.

 

 



തോല്‍വി യുഡിഎഫിനോ എല്‍ഡിഎഫിനോ സൃഷ്ടിക്കാവുന്ന ക്ഷീണം മുതലെടുത്തു മുന്നോട്ടുവരാന്‍ ബിജെപിക്കു കഴിയുമോ എന്നത് അവരുടെ പ്രകടനത്തെയും ആഭ്യന്തര പ്രശ്‌നങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

ബിജെപിയുടെ അധിനിവേശമല്ല, അഞ്ചുവര്‍ഷം കൂടി പ്രതിപക്ഷത്തിരിക്കാന്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ തയാറാകുമോ എന്നതാണ് തോറ്റാല്‍ യുഡിഎഫ് നേരിടുന്ന കാതലായ ചോദ്യം. കേന്ദ്രത്തിലോ കേരളത്തിലോ ഭരണത്തിന്റെ തണലില്ലാതെ 10 വര്‍ഷം പ്രതിപക്ഷത്ത് എന്നതു യുഡിഎഫിന്റെ സഹജശൈലിയുമായി ചേര്‍ന്നുപോകുന്നതല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (7 minutes ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (18 minutes ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (40 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (1 hour ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (1 hour ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു  (1 hour ago)

കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കൽ ... ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും...  (1 hour ago)

കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും  (1 hour ago)

ബോട്ട് അപകടത്തിൽപ്പെട്ടു...  (1 hour ago)

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും...  (2 hours ago)

പാചകവാതക ക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല  (2 hours ago)

കുവൈത്തിലെ ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി  (2 hours ago)

മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends