അത്യാവശ്യ സാഹചര്യങ്ങളില്‍ പോലീസ് സേവനങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള ടോള്‍ ഫ്രീ നമ്പറായ 112 ല്‍ ഇനിമുതല്‍ റെയില്‍വേ പൊലീസ് സേവനങ്ങളും ...

അത്യാവശ്യ സാഹചര്യങ്ങളില്‍ പോലീസ് സേവനങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള ടോള്‍ ഫ്രീ നമ്പറായ 112 ല്‍ ഇനിമുതല്‍ റെയില്‍വേ പൊലീസ് സേവനങ്ങളും ലഭിക്കും.
രാജ്യവ്യാപക ഏകീകൃത നമ്പരാണ് 112. പ്ലാറ്റ്‌ഫോമിലും ട്രെയിനിലും അത്യാവശ്യ ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി 24 മണിക്കൂറും ഈ സേവനം ലഭ്യമാകും.
കേരളാ റെയില്‍വെ പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ആണ് റെയില്‍വേ പൊലീസിന്റെ നോഡല്‍ ഓഫീസ്. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇ.ആര്‍.എസ്.എസ് കമാന്‍ഡ് സെന്ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരാണ്.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത്. സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കുന്നത് എവിടെ നിന്നാണെന്ന് മനസ്സിലാക്കി തുടര്‍ നടപടിക്കായി തമ്പാനൂരിലെ റെയില്‍വേ പോലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററിന് കൈമാറുകയാണ് ചെയ്യുന്നത്.
ഇതുവഴി സംസ്ഥാനത്തെ ഏത് റെയില്‍വേ സ്റ്റേഷനിലും ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ പൊലീസ് സഹായം എത്തിക്കാന്‍ കഴിയും.
https://www.facebook.com/Malayalivartha






















