Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ ഫോൺ വിളി: ബി എസ് എൻ എൽ എഞ്ചിനീയറക്കം 9 പ്രതികൾക്ക് ശിക്ഷ: ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികൾക്ക് 21 വർഷം തടവും 32.5 ലക്ഷം രൂപ പിഴയും : എഞ്ചിനീയറടക്കം 7 പ്രതികളെ സെൻട്രൽ ജയിലിടച്ചു.  രണ്ട് വനിതകളെ ജാമ്യത്തിൽ വിട്ടു

29 APRIL 2021 09:15 AM IST
മലയാളി വാര്‍ത്ത

വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ ബി എസ് എൻ എൽ എഞ്ചിനീയറടക്കം ഒമ്പത് പ്രതികൾക്ക് വിവിധ വകുപ്പുകളിലായി 21 വർഷം തടവും 32.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. 

 

തിരുവനന്തപുരം സി ബി ഐ കോടതി ജഡ്ജി കെ. സനിൽകുമാറാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

 

 

 

തിരുവനന്തപുരം ഗവ: പ്രസ്സ് റോഡിലുള്ള ടെലഗ്രാഫ് ഓഫീസ് സബ്ഡിവിഷണൽ എഞ്ചിനീയർ ബി. രഘൂത്തമൻ നായർ , ബി എസ് എൻ എൽ സിം കാർഡ് അംഗീകൃത ഡീലർ ആയ ' അൻസാരി ഹാർഡ് വെയർ ' സ്ഥാപന ഉടമ എം.ഷിജു , കംപ്യൂട്ടറിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മഹേഷ് സിൻഹ , എൻ. ശ്രീകേഷ് , എസ്. മുബാറക്ക് , രേഖാ വേണുഗോപാൽ , കാർത്തിക സേതുനാഥ് , 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി നടത്തിയ ഹൈദരാബാദ് സ്വദേശികളായ ജി. ജീനത്ത് , രാജേന്ദ്ര പാൽ സിംഗെന്നും രജീന്ദ്രപാൽ സിംഗെന്നും അറിയപ്പെടുന്ന രാജേന്ദ്രർ എന്നിവരെയാണ് ശിക്ഷിച്ചത്.


ഒന്നാം പ്രതി എഞ്ചിനീയറെ വിവിധ വകുപ്പുകളിലായി 10 വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളതിനാൽ ഫലത്തിൽ കൂടിയ കാലാവധിയായ 4 വർഷം തടവും 4 ലക്ഷം രൂപ പിഴയും ഒടുക്കണം.

 

 

 

രണ്ടാം പ്രതി ഷിജുവിന 21 വർഷം തടവിനും 21 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്.എന്നാൽ കൂടിയ കാലാവധിയായ 4 വർഷം തടവും 21 ലക്ഷം പിഴയും ഒടുക്കണം. 4 മുതൽ 6 വരെ പ്രതികളെ 12.5 വർഷം തടവിനും 5.5 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.

 

എന്നാൽ കൂടിയ കാലാവധിയായ 4 വർഷം തടവും 5.5 ലക്ഷം പിഴയും ഒടുക്കണം. വനിതകളായ ഏഴും എട്ടും പ്രതികൾക്ക് 9 വർഷം തടവും 2 ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. ഫലത്തിൽ 2 വർഷം തടവും 2 ലക്ഷം രൂപ പിഴയും ഒടുക്കണം. 3 വർഷത്തിന് മേൽ ശിക്ഷിച്ചാൽ അതേ കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്തതിനാൽ 7 പ്രതികളെ ശിക്ഷയനുഭവിക്കാനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കോടതി ശിക്ഷാ വാറണ്ട് സഹിതം അയച്ചു. വനിതകളായ 2 പ്രതികളെ കോടതി ഒരു മാസത്തെ അപ്പീൽ ജാമ്യത്തിൽ വിട്ടയച്ചു.

 

 

 


കേസിലെ മൂന്നാം പ്രതിയും ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുമായ എസ് . സിമ്മി വിചാരണക്കിടെ മരണപ്പെട്ടു.

 

തങ്ങൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തി വിചാരണ നേരിടാൻ ആവശ്യപ്പെട്ടത്. പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതൽ ഹർജികൾ സി ബി ഐ കോടതി തള്ളിയത്.

 

 


2004 ഏപ്രിൽ - ജുലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഗൂഢാലോചന നടത്തി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച് വ്യാജ പേരുകളിലും വ്യാജ വിലാസങ്ങളിലും 22 മൊബൈൽ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ നൽകി

 

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫോൺ വിളി നടത്തി ബിൽ അടക്കാതെ കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തി ടെലികോം വകുപ്പിനെ വഞ്ചിച്ചുവെന്നാണ് സി ബി ഐ കേസ്. കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇളവ് ലഭിക്കാനായി കമ്പനികളുടെ പേരിലുള്ള വ്യാജ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ , ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവ നിർമ്മിച്ചതായും സിബിഐ കുറ്റപത്രത്തിലുണ്ട്.

 

 

 


45 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 246 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം സിബിഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

  

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (4 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (6 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (9 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (9 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (9 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (10 hours ago)

Malayali Vartha Recommends