കൊറോണ കാരണം പുറത്തിങ്ങാതെ ഇരിക്കുമ്പോ, നൈസായി ഒരു യമണ്ടൻ മോഷണം.... വേറൊന്നുമല്ല ബസ്സ്..!

പലതരത്തിലുള്ള മോഷണ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്, പലവിധ വഹന മോഷണങ്ങളും കേട്ടിട്ടുണ്ട്. എന്നാൽ ഒരു ബസ് മോഷ്ടിക്കുന്ന കഥ ഒരിത്തിരി കടന്ന പണി തന്നെയാണ്. ഇത്തരത്തിൽ ഒരു വിചിത്ര മോഷണം രണ്ട് മാസത്തിനു മുൻപ് കൊട്ടാരക്കരയിൽ നിന്ന് നമ്മൾ കേട്ടതാണ്, എന്നാലിപ്പോൾ ഈ സംഭവം കോട്ടയത്താണ് നടന്നിരിക്കുന്നത്.
കോവിഡിന്റെ മറവിൽ നടത്തിയ ഈ മെഗാ ബസ് മോഷണം കുമരകം പോലിസാണ് പൊളിച്ചടുക്കിയത്. കുറ്റ്യാടി ബസ്സ്റ്റാൻ്റിൽ നിന്നുമാണ് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി ഇയാൾ കുമരകം പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കവണാറ്റിൻകരയിൽ വച്ചാണ് സ്വകാര്യ ബസ്സ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കുറ്റ്യാടി സ്വദേശി കൂടിയായ ബിനുപാണ് ബസ്സ് മോഷ്ടിച്ചു കൊണ്ട് വന്നത്. കൊവിഡ് കാരണം ലോക്ഡൗണും കർശന ചെക്കിംഗുമുള്ള ഈ സമയത്ത് റാന്നിക്ക് പോകുകയാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. രാവിലെ പോലിസ് വിളിച്ചപ്പോഴാണ് ബസ്സ് മോഷണം പോയ വിവരം ഉടമ അറിയുന്നത് പോലും.
മൂന്ന് ജില്ലാ അതിർത്തികൾ കടന്ന് വന്ന ബസ്സ് കർശന പോലിസ് പരിശോധനക്കിടയിലും ഒരിടത്തും പിടിച്ചില്ല എന്നത് ഏറെ കൗതുകമുണർത്തുന്നതാണ്. ബസ്സ് ഓടിച്ചിരുന്ന ബിനുപ് മുമ്പ് ബാറ്ററി മോഷണ കേസിൽ പ്രതിയാണെന്ന് പോലിസ് അന്വഷണത്തിൽ വ്യക്തമായതായി കുമരകം എസ് ഐ.എസ് സുരേഷ് വെളിപ്പെടുത്തി. ഇത്രയേറെ കർശന സുരക്ഷയ്ക്കിടയിലും ഇത്ര കൂളായിട്ടൊരു മോഷണം അതും എല്ലാം പോലീസുകാരുടെ മുന്നിലൂടെ... ഏതായാലും ഈ കള്ളൻ ആളൊരു സ്പെഷ്യൽ സെല്ലിന് അർഹൻ തന്നെയാണ്.
സമാനമായ രീതിയിൽ കൊട്ടാരക്കരയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് കടത്തിക്കൊണ്ടു പോയി പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച സംഭവം നേരത്തേ നടന്നിരുന്നു. ഫെബ്രുവരിയിലായിരുന്നു ഈ സംഭവം നടന്നത്.
ടിപ്പര്‍ അനി എന്നറിയപ്പെടുന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശി നിധിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട്ട് നിന്ന് പോലീസ് പിടികൂടിയത്. നിരവധി വാഹനമോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ പാലക്കാട് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരികയായിരുന്നു.
അര്‍ധരാത്രി വീട്ടില്‍ പോകാനായാണ് ബസ് കടത്തിക്കൊണ്ടുപോയതെന്നാണ് ഇയാളുടെ മൊഴി. ഫെബ്രുവരി എട്ടിനാണ് കെ.എസ്.ആര്‍.ടി.സി. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസ് മോഷണം പോയത്. ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബസ് അര്‍ധരാത്രി കടത്തിക്കൊണ്ടു പോവുകയായിരുന്നു ഇയാൾ.
പോലീസ് അന്വേഷണം നടക്കുന്നതിനിടെ മണിക്കൂറുകള്‍ക്കകം ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്നാണ് ബസ് കടത്തിക്കൊണ്ടു പോയ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് ഒരു യുവാവാണ് ബസ് കടത്തിക്കൊണ്ടു പോയതെന്ന് മനസ്സിലാക്കിയിരുന്നു. എന്നാല്‍ പ്രതിയെക്കുറിച്ച് പിന്നീട് യാതൊരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
ഇതിനിടെയാണ് നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായ നിധിന്‍ സംഭവ ദിവസം രാത്രി കൊട്ടാരക്കരയിലുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇയാളുടെ തുടര്‍ന്നുള്ള മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ബസ് സഞ്ചരിച്ച അതേ പാതയിലുള്ള സ്ഥലങ്ങളാണെന്നും മനസിലായി.
തുടര്‍ന്നാണ് പാലക്കാട്ട് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന നിധിനെ പോലീസ് പിടികൂടിയത്. അര്‍ധരാത്രി വീട്ടില്‍ പോകാനായാണ് ബസ് കടത്തിക്കൊണ്ടു പോയതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.
https://www.facebook.com/Malayalivartha

























