കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശവസംസ്കാരം സൗജന്യമാക്കും -യോഗി ആദിത്യനാഥ് , മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രമാണ് ഈ സേവനം

കോവിഡ് ബാധിച്ചുള്ള മരണം വര്‍ധിച്ചുവരുന്നതിനാല്‍ ശവസംസ്കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുക. ശനിയാഴ്ച സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇതിന്‍റെ ചിലവ് വഹിക്കേണ്ടത് മുനിസിപ്പല്‍ കോര്‍പറേഷനുകളാണ്. ശവസംസ്കാര ചടങ്ങുകളില്‍ കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. ശവസംസ്കാരത്തിനായി സംസ്ഥാനത്ത് വന്‍ തോതില്‍ പണം ഈടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാറിന്‍റെ നടപടി. പരമാവധി 5000രൂപ വരെയാണ് ശവസംസ്കാരത്തിന് ചിലവഴിക്കേണ്ട തുകയായി പറയുന്നത്.
https://www.facebook.com/Malayalivartha

























