ലോക്ക് ഡൗണ്‍ പരിഗണിച്ച് സംസ്ഥാനത്ത് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരും

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പരിഗണിച്ച് സംസ്ഥാനത്ത് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരും. ഈ മാസത്തെ സൗജന്യഭക്ഷ്യക്കിറ്റില്‍ 12ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് സപ്ലൈകോ അറിയിച്ചു . അതിഥി തൊഴിലാളികളുടെ കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും.കഴിഞ്ഞ ദിവസം വാര്‍ത്താസമ്മളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസവും സൗജന്യഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് അറിയിച്ചത്. അടുത്തയാഴ്ച മുതല്‍ കൊടുത്തു തുടങ്ങുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. കോവിഡിന്റെ തുടക്കം മുതല്‍ തന്നെ എല്ലാമാസവും സൗജന്യഭക്ഷ്യക്കിറ്റ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. ഇത് ഈ മാസവും തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























