സമരം ചെയ്‌ത് മുഖ്യമന്ത്രിയെ പുറത്താക്കാമെന്നത് വ്യാമോഹം മാത്രമെന്ന് ആന്റണി, ജാഗ്രതയോടെ ഭരണം മുന്നോട്ടു കൊണ്ടു പോകണം

സമരം ചെയ്‌ത് മുഖ്യമന്ത്രിയെ പുറത്താക്കാമെന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാ ണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആരും പ്രതീക്ഷിക്കേണ്ട. സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായ നഷ്‌ടമായോ എന്ന് പറയാന്‍ താനൊരു ജഡ്‌ജിയല്ല എന്നും ആന്റണി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സംസ്‌ഥാന മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് അറിയില്ലെന്ന് ആന്റണി പറഞ്ഞു. തന്റെ അറിവില്‍ പുനഃസംഘടനയെ കുറിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ല. അങ്ങനെയൊരു നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിയതായി അറിവില്ല എന്നും ആന്റണി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിവാദങ്ങള്‍ ഭരണത്തില്‍ സാധാരണമാണ്. സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ട് ജാഗ്രതയോടെ മുന്നോട്ടു പോകണം.
കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കാവുന്നതാണ്. പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുണ്ടെങ്കിലെ ഹൈക്കമാന്‍ഡ് ഇടപെടൂ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പലവട്ടം കേരളം ഭരിച്ച പാര്‍ട്ടിയാണ്. അവര്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha