Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....

കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസി അതുക്കും മേലെ; കഴിഞ്ഞ7 വർഷമായുള്ള പോരാട്ടത്തിന്റെ അവസാനം മലയാളിയുടെ സ്വകാര്യ അഹങ്കാരമായ കെ എസ് ആർ ടി സി നമുക്ക് തന്നെ, വിളിപ്പേര് നിലനിർത്താൻ കെഎസ്ആർടിസിയെ തുണച്ചതു പ്രേംനസീർ – ഷീല താരജോടി അഭിനയിച്ച ‘കണ്ണൂർ ഡീലക്സ്’ എന്ന സിനിമ! അറിയാം പിന്നാമ്പുറ കഥകൾ

04 JUNE 2021 02:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസി അതുക്കും മേലെയാണ്... കഴിഞ്ഞ7 വർഷമായുള്ള പോരാട്ടത്തിന്റെ അവസാനം മലയാളിയുടെ സ്വകാര്യ അഹങ്കാരമായ കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തമായിരിക്കുകയാണ്. കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോ​ഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു എന്നാണ് റിപ്പോർട്ട്. വർഷങ്ങളായുള്ള കാത്തിരിപ്പിച്ചു സന്തോഷത്തോടെയുള്ള വാർത്ത ഏറ്റെടുത്തിട്ടിക്കുകയാണ് മലയാളികൾ. എന്നാൽ അതിന് പിന്നിലെ കഥകൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്.

പേരിലെ പെരുമയും ആനച്ചന്തമുള്ള ലോഗോയും ആനവണ്ടിയെന്ന വിളിപ്പേരും നിലനിർത്താൻ കെഎസ്ആർടിസിയെ തുണച്ചതു പ്രേംനസീർ – ഷീല താരജോടി അഭിനയിച്ച ‘കണ്ണൂർ ഡീലക്സ്’ എന്ന സിനിമ മുതൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ശിലാഫലകങ്ങൾ വരെയാണ്. മുൻ ഗതാഗത മന്ത്രിമാരായ ആർ. ബാലകൃഷ്ണ പിള്ളയുടെയും ലോനപ്പൻ നമ്പാടന്റെയും ആത്മകഥകൾ ഉൾപ്പെടെ തെളിവിനായി പരതിയിരുന്നു. പഴമയുടെ തെളിവു ഹാജരാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് എറണാകുളം ലോ സെക്‌ഷൻ ഏറ്റെടുത്തതെന്ന് കെഎസ്ആർടിസിയിലെ ചീഫ് ലോ ഓഫിസർ പി. എൻ. ഹേന ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.


കേരളവും കർണാടകയും ഗതാഗത സർവീസുകൾക്കു കെഎസ്ആർടിസി എന്ന ചുരുക്കെഴുത്താണ് തുടക്കം മുതൽ തന്നെ ഉപയോഗിച്ചു വന്നത്. എന്നാൽ ഇതിനെ മുൻനിർത്തി അവകാശത്തർക്കം മൂത്തപ്പോൾ ആദ്യം ഉണ്ടായതു കേരളത്തിലെ ട്രാൻസ്പോർട്ട് കോർപറേഷനാണെന്നു തെളിയിക്കേണ്ടി വറുകയുണ്ടായി. 1969ൽ ഇറങ്ങിയ ‘കണ്ണൂർ ഡീലക്സി’ന്റെ ദൃശ്യങ്ങൾ തെളിവായി മാറുകയായിരുന്നു. ബസിനുള്ളിലും സ്റ്റാൻഡ് പരിസരങ്ങളിലും ചിത്രീകരിച്ച സീനുകൾക്കു പുറമേ രണ്ട് ആനകൾ ചേർന്ന ലോഗോയും ‘ഡീലക്സ് എക്സ്പ്രസ്’ എന്ന എഴുത്തും സിനിമയിൽ വ്യക്തമായി കാണുവാൻ സാധിക്കും. പഴയ തീയതികളും അന്നത്തെ മന്ത്രിമാരുടെ പേരും രേഖപ്പെടുത്തിയ ശിലാഫലകങ്ങളുടെ ഫോട്ടോ ഇതിനായി എടുത്തു.


അതോടൊപ്പം തന്നെ വിവിധ ഡിപ്പോകളുടെ ചുവരിലിരുന്ന, 1965 മുതലുള്ള റിട്ടയർമെന്റ് പടങ്ങൾ, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സാഹിത്യ രചനകളിൽ കെഎസ്ആർടിസി ബസുകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഇവയും ശേഖരിക്കുകയുണ്ടായി. അങ്ങനെ ഒരു ലോഡ് തെളിവുകൾ ചെന്നൈയ്ക്കു വണ്ടി കയറിയെങ്കിലും കേസ് ബോധ്യപ്പെടുത്താൻ അതത്രയും ഹാജരാക്കേണ്ടി വന്നിരുന്നില്ല എന്നതാണ്. കെഎസ്ആർടിസിയുടെ പേരിനെച്ചൊല്ലി 2014 മുതൽ ചെന്നൈയിലെ ട്രേഡ് മാർക്ക് റജിസ്ട്രിയിൽ കേസ് നടക്കുന്നതിനിടെയാണ്, ചില ഓൺലൈൻ മാധ്യമങ്ങൾ ആനവണ്ടിയുടെ പേരിൽ നടത്തിയ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അന്നത്തെ സിഎംഡി ആന്റണി ചാക്കോയുടെ നിർദേശപ്രകാരം ‘ആനവണ്ടി’ എന്ന പേര് കെഎസ്ആർടിസിക്കു കിട്ടാനും അപേക്ഷ നൽകുകയുമായി.

അതേസമയം കെ എസ്‌ ആർ ടി സി എന്ന് ഇനി മുതൽ കേരളത്തിന്‌ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു, അതുകൊണ്ട് തന്നെ കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ്‌ ആർ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ മാധ്യമങ്ങളെ അറിയിച്ചു. 'ആനവണ്ടി 'എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്, അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 minutes ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (17 minutes ago)

റിപ്പോർട്ട് എവിടെടോ..? പറപ്പിച്ച് ജഡ്‌ജി എസ്. നസീറ രാഹുലിന് ആശ്വസിക്കാം..! ജോബി പുറത്തേയ്ക്ക്..!  (29 minutes ago)

സംസ്കാര ചടങ്ങിനിടെ ധ്യാനിന്റെ മൂക്കിൽ നിന്നും ചോര... !അയ്യോ..ചോര ഞെട്ടി അവസാനമായി ഓടി എത്തി ..! "  (37 minutes ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (40 minutes ago)

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (2 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (2 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (3 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (4 hours ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (4 hours ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (4 hours ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (4 hours ago)

Malayali Vartha Recommends