Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

കൊടകര കുഴൽപണ കേസിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി: സംഭവം അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്

04 JUNE 2021 03:53 PM IST
മലയാളി വാര്‍ത്ത

കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി)കളത്തിലിറങ്ങി..... പ്രാഥമിക അന്വേഷണം ഇഡി ആരംഭിച്ചിരിക്കുകയാണ്. കേസിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഈ കേസിൽ അന്വേഷണത്തിനായി ഇഡി രംഗത്തിറങ്ങിയത്. പൊലീസിൽ നിന്ന് എഫ്.ഐ.ആർ. വിവരങ്ങൾ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസ് തങ്ങളുടെ പരിധിയിൽ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

കേസ് സംബന്ധിച്ച് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചിരുന്നു. പക്ഷേ അവർ മറ്റ് നടപടികൾ സ്വീകരിക്കുന്നില്ല. ആദായ നികുതി വകുപ്പിന്റെ പരിധിയിൽ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയിൽ വരില്ലെന്നുമുള്ള വിലയിരുത്തലിലായിരുന്ന ഇഡി അന്നുണ്ടായിരുന്നത്. എന്നാൽ തുടർന്നാണ് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഹൈക്കോടതിയിൽ എത്തിയത്. ഹർജി പരിഗണിച്ച കോടതി ഇഡിയിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തു. പത്ത് ദിവസത്തെ സാവകാശമാണ് ഇക്കാര്യത്തിൽ ഇഡി ആവശ്യപ്പെട്ടത്.

ഈ ഘട്ടത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇ.ഡി. ആരംഭിച്ചിരിക്കുന്നത്. ഇ.ഡി. പോലീസിൽ നിന്ന് കേസിന്റെ എഫ്ഐആർ ശേഖരിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്.
ബിജെപി നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കൊടകര കുഴൽപ്പണ കേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന ചോദ്യം പലരും ഉയർത്തിയിരുന്നു. തങ്ങളുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്ന നിലപാടിലായിരുന്നു ഇഡി. ഇക്കാര്യത്തിൽ വ്യാപകമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഹൈക്കോടതിയിലും ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടത്.

മറ്റൊരു നിർണായക ചോദ്യം കെ സുരേന്ദ്രൻ ഇപ്പോൾ നേരിടുകയാണ്.
തിരഞ്ഞെടുപ്പ് വേളയിൽ കെ.സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ നിന്ന് മാറ്റിയ പെട്ടികളെ ചൊല്ലി ആരോപണംശക്തമാകുകയാണ്. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി വി.ആർ സോജിയാണ് പെട്ടികളിലെ ദുരൂഹതമാറ്റണമെന്നാവശ്യപ്പെട്ടത് രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോന്നി ബിജെപി സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്നും കാറിലേക്ക് രണ്ട് പെട്ടികൾ മാറ്റിയിരുന്നുവെന്നും ഈ പെട്ടികളിൽ എന്തായിരുന്നുവെന്ന് സുരേന്ദ്രൻ വ്യക്തമാക്കണമെന്നും സോജി ആവശ്യപ്പെട്ടു.

കെ. സുരേന്ദ്രന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ബിജെപി ഹെലികോപ്റ്റർ നൽകിയത്. ഈ ഹെലികോപ്റ്ററിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാട് എന്നിവിടങ്ങളിലാണ് സുരേന്ദ്രൻ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും സഹായികൾ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു. അന്നേ ഈ ബാഗുകൾ പരിശോധിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും പോലീസ് കൃത്യമായ പരിശോധന നടത്തിയിരുന്നില്ലെന്നും സോജി ആരോപിച്ചു.

കൊടകര കുഴൽപ്പണ ക്കേസിൽ കെ സുരേന്ദ്രന് നേരെയും ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഈ പെട്ടികളിൽ എന്തായിരുന്നുവെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ബാഗിലെന്തായിരുന്നു എന്നത് വിശദീകരിക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ടെന്നും അദ്ദേഹം മറുപടി നൽകണമെന്നും സോജി ആവശ്യപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (13 minutes ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (57 minutes ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (1 hour ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (1 hour ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (2 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (2 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (2 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (2 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (2 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (3 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് ജില്ലകൾ പലതും വീണ്ടും മുങ്ങും ? മറ്റന്നാൾ വരെ മുൾമുനയിൽ..! ദൈവമേ ഈ വിധി..!ജാഗ്രത  (3 hours ago)

13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്  (3 hours ago)

എയര്‍പോര്‍ട്ടിന്റെ 4 കി.മീ. ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ നിരീക്ഷണം  (3 hours ago)

Malayali Vartha Recommends