Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

മരണപ്പെടുന്ന പ്രധാന വ്യക്തികള്‍ക്ക് സ്മാരകമുണ്ടാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു രീതി നിലവിലുണ്ട്... ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പുതിയ സൗകര്യങ്ങള്‍ക്ക് പരേതരുടെ പേരിടുക എന്നതാണ് സംഭവം!! എല്ലാം നല്ല കാര്യം തന്നെ, പക്ഷേ പൊതുജനത്തിന് ഇതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ? രാഷ്ട്രീയ നേതാക്കള്‍ക്ക് സ്മാരകം പണിയലോ, ജനങ്ങളുടെ പട്ടിണി മാറ്റലോ വലുതെന്ന ചോദ്യവുമായി അജയ് ബാലചന്ദ്രന്‍

04 JUNE 2021 07:06 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ നേതാക്കള്‍ക്ക് സ്മാരകം പണിയലോ, ജനങ്ങളുടെ പട്ടിണി മാറ്റലോ വലുതെന്ന ചോദ്യവുമായി അജയ് ബാലചന്ദ്രന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അന്തരിച്ച പ്രമുഖ നേതാക്കളായ കെ.ആര്‍ ഗൗരിയമ്മയ്ക്കും ആര്‍. ബാലകൃഷ്ണപിളളയ്ക്കും സ്മാരകം നിര്‍മ്മിക്കാനുളള തുക ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ വക ഇരുത്തിയിരുന്നു. രണ്ട് നേതാക്കള്‍ക്കും സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ വീതമാണ് നീക്കി വച്ചിട്ടുള്ളത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2 കോടി രൂപ കൊണ്ട് എന്ത് സ്മാരകം നിര്‍മിക്കാനാവും? സ്ഥലമുണ്ടെങ്കില്‍ സാമാന്യം നല്ല ഒരു ബഹുനിലക്കെട്ടിടം പണിയാം. അവിടെ സ്മരിക്കപ്പെടുന്ന വ്യക്തിയുടെ ചരിത്രപ്രാധാന്യമുള്ള ചില ചിത്രങ്ങളും അയാള്‍ ഉപയോഗിച്ചിരുന്ന ചില സംഗതികളുമൊക്കെ പ്രദര്‍ശിപ്പിക്കാം. സ്മാരകത്തിന്റെ നടത്തിപ്പുകാര്‍ക്ക് കെട്ടിടം ഒരു ഓഫീസായും മീറ്റിങ് ഹാളായും മറ്റും ഉപയോഗിക്കാം. കുറച്ച്‌ പണം കൂടി പിരിച്ചെടുത്താല്‍ ഇതൊക്കെ ഒന്നുകൂടി വിപുലമായി ചെയ്യാം. അതിന് വേണമെങ്കില്‍ സ്റ്റഡി സെന്റര്‍ എന്നൊക്കെ പേരുമിടാം. (ആരെങ്കിലും അവിടെ എന്തെങ്കിലും സ്റ്റഡി ചെയ്യുമോ എന്ന കാര്യം സംശയമാണ്!)

എല്ലാം നല്ല കാര്യം തന്നെ. പക്ഷേ പൊതുജനത്തിന് ഇതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ?

മരണപ്പെടുന്ന പ്രധാന വ്യക്തികള്‍ക്ക് സ്മാരകമുണ്ടാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു രീതി നിലവിലുണ്ട്. ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പുതിയ സൗകര്യങ്ങള്‍ക്ക് പരേതരുടെ പേരിടുക എന്നതാണ് സംഭവം.

കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ ഒരു ചെയര്‍ (നിയമപഠനത്തിനാണെങ്കില്‍ നന്നാവും) ഗൗരിയമ്മയുടെ പേരില്‍ ആരംഭിച്ചാല്‍ അതാവില്ലേ ഒരു കെട്ടിടം നിര്‍മിക്കുന്നതിനേക്കാള്‍ നല്ല സ്മാരകം? അല്ലെങ്കില്‍ പുതുതായി നിര്‍മിക്കുന്ന ഒരു ഗവണ്മെന്റ് കോളേജിനോ സ്‌കൂളിനോ ആശുപത്രിക്കോ ഗൗരിയമ്മയുടെ പേര് നല്‍കാം.

ഒരു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനോ ഏതെങ്കിലും അണക്കെട്ടിനോ ബാലകൃഷ്ണപിള്ളയുടെ പേര് നല്‍കുന്നത് ഉചിതമായിരിക്കില്ലേ? അതോടൊപ്പം അവിടെ രണ്ട് കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളും നടത്താം.

കൊട്ടാരക്കര ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നല്‍കാവുന്നതല്ലേ? ഇടമലയാര്‍ അണക്കെട്ടിനോ കല്ലട അണക്കെട്ടിനോ ഇപ്പോള്‍ അങ്ങനെ പ്രത്യേകിച്ച്‌ പേരൊന്നുമില്ല. [വെറുതേ ഒന്ന് സൂചിപ്പിച്ചെന്നേയുള്ളൂ]

ഇതൊക്കെയല്ലേ ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാവുന്ന കാര്യങ്ങള്‍? ആളുകള്‍ കൃത്യമായി പരേതരെ ഓര്‍ത്തിരിക്കുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (13 minutes ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (57 minutes ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (1 hour ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (1 hour ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (2 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (2 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (2 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (2 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (2 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (3 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് ജില്ലകൾ പലതും വീണ്ടും മുങ്ങും ? മറ്റന്നാൾ വരെ മുൾമുനയിൽ..! ദൈവമേ ഈ വിധി..!ജാഗ്രത  (3 hours ago)

13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്  (3 hours ago)

എയര്‍പോര്‍ട്ടിന്റെ 4 കി.മീ. ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ നിരീക്ഷണം  (3 hours ago)

Malayali Vartha Recommends