ബജറ്റ് വായന തീര്‍ന്നയുടന്നെ അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് എത്തിയതെന്തിന്?

ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയെ തൂക്കികൊല്ലണമെന്ന് നിര്‍ദ്ദേശിച്ച് സി പി എം അയച്ച വിജിലന്‍സ് സംഘം സി പി എമ്മിനെ പറ്റിച്ച് കടന്നുകളഞ്ഞു.
ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയില്‍ അഴിമതി നടന്നാല്‍ എം എല്‍ എ എങ്ങനെ അഴിമതിക്കാരനാവും? ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ ബജറ്റ് ദിവസം, വിജിലന്‍സ് ഉദ്യോഗസ്ഥരെ അയച്ച് സി പി എം അദ്ദേഹത്തെ വിരട്ടാന്‍ നോക്കിയെങ്കിലും പണ്ടാരോ ചന്തയില്‍ പോയതു പോലെ വിജിലന്‍സ് വന്ന വഴി മടങ്ങി പോയി.
വിജിലന്‍സ് അബ്ദുള്ള കുട്ടിയുടെ വീട്ടിലെത്തിയയുടനെ കണ്ണൂരിലെ മാധ്യമ സ്ഥാപനങ്ങളിലേക്ക് ഒരു സന്ദേശം മിന്നല്‍ വേഗത്തില്‍ സഞ്ചരിച്ചു. അബ്ദുള്ള കുട്ടിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നു എന്നായിരുന്നു വാര്‍ത്ത. മാധ്യമങ്ങള്‍ കിട്ടിയ പാടേ അത് ബ്രേക്കിംഗ് ന്യൂസാക്കി.
ഒരു മണിക്കൂറോളം ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷിച്ചപ്പോള്‍ അബ്ദുള്ളക്കുട്ടി നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി തന്റെ വീട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്ന് പറഞ്ഞു. എന്നിട്ടും ഇടതുപക്ഷ മാധ്യമങ്ങള്‍ക്ക് സമാധാനമായില്ല. ഒടുവില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ മൈക്കിന് മുന്നിലെത്തി തങ്ങള്‍ റെയ്ഡ് നടത്താനല്ല വന്നതെന്ന് പറഞ്ഞു.
കെ സുരേന്ദ്രനും സി കെ ജാനുവും അടക്കവുമുള്ള ബി ജെ പി നേതാക്കളെ വകവരുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അബ്ദുള്ളക്കുട്ടിയെ കൂടി കുപ്പിയിലിറക്കാന്‍ സി പി എം തീരുമാനിച്ചത്. തിരുവനന്തപുരത്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് വായന പൂര്‍ത്തിയാക്കിയ ഉടനെയാണ് അബ്ദുള്ള ക്കുട്ടിയെ ഇല്ലാതാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി വിജിലന്‍സിനെ അയച്ചത്.
അബ്ദുള്ള കുട്ടി പണ്ടേ സി പി എമ്മിന്റെ കണ്ണിലെ കരടാണ്. ഇപ്പോള്‍ ലക്ഷദ്വീപ് വിഷയത്തില്‍ അബ്ദുള്ളക്കുട്ടി സ്വീകരിക്കുന്ന നിലപാടുകളാണ് ഇടതുപക്ഷത്തെ ആശങ്കാകുലരാക്കുന്നത്. ഇസ്ലാം മത വിശ്വാസിയായ അബ്ദുള്ള കുട്ടിയുടെ വാക്കുകള്‍ കേരളീയര്‍ വിശ്വസിക്കുമോ എന്ന ഭയമാണ് സി പി എമ്മിനുള്ളത്.
കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംവിധാനം ഒരു കോടി രൂപ ചെലവാക്കി മൈസൂര്‍ ആസ്ഥാനമായ കമ്പനിയെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ബി ജെ പി നേതാവിന്റെ പേരില്‍ ക്രമക്കേട് കണ്ടെത്തിയത്. ഒരാഴ്ച കോട്ടയില്‍ മാതൃകാ ഷോ നടത്തിയ കമ്പനി തിരികെ പോയി. പത്ത് ലക്ഷം രൂപ പോലും ചെലവാക്കിയിരുന്നില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കണ്ണൂര്‍ കോട്ടയെ ടൂറിസം രംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അബ്ദുള്ളക്കുട്ടി പദ്ധതി ശുപാര്‍ശ ചെയ്തതു്. പദ്ധതി പിന്നീട് ബജറ്റില്‍ ഉള്‍പ്പെടുത്തി. ടൂറിസം മന്ത്രി എപി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് മറ്റ് നടപടികള്‍ തുടങ്ങിയത്. എന്നാല്‍ പദ്ധതി മുന്നോട്ടുപോയില്ല. ഇതൊരു വലിയ തട്ടിപ്പായിരുന്നുവെന്ന് താന്‍ ഇപ്പോഴാണ് അറിയുന്നതെന്ന് അബ്ദുള്ള കുട്ടി പറഞ്ഞു. മൂന്ന് കോടിയിലേറെ രൂപയുടെ അഴിമതി നടന്നെന്നാണ് വിജിലന്‍സ് കരുതുന്നത്.അതില്‍ എം എല്‍ എയെ കുരുക്കാനാവില്ല.കാരണം എം എല്‍ എക്ക് ഫയല്‍ എഴുതാന്‍ അധികാരമില്ല.
കേസില്‍ വിശദമായ അന്വേഷണം നടക്കണമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ താനും ശിക്ഷിക്കപ്പെടണം. പദ്ധതിക്ക് വേണ്ട ശുപാര്‍ശ നല്‍കിയതല്ലാതെ മറ്റൊരു കാര്യത്തിലും താന്‍ ഇടപെട്ടിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം സ്ഥലം എംഎല്‍എ എന്തുകൊണ്ടാണ് ഈ വിഷയം പരിശോധിക്കാതിരുന്നതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.
നടന്നത് പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക പരിശോധന മാത്രമാണെന്നും റെയ്ഡല്ലെന്നും വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് വ്യക്തമാക്കി. കേസിന്റെ മറ്റ് വിവരങ്ങള്‍ പറയാനാവില്ല. അബ്ദുള്ളക്കുട്ടി അന്നത്തെ എംഎല്‍എ ആയിരുന്നതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ണൂര്‍ ഡിടിപിസിയില്‍ നിന്നും വിജിലന്‍സ് ശേഖരിച്ചിരുന്നു.
2011-16 കാലത്ത് കണ്ണൂര്‍ എംഎല്‍എയായിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് കോണ്‍?ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും പിന്നീട് ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാവുകയും ചെയ്തു.
എംഎല്‍എ എന്ന നിലയിലാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കൊണ്ടുവരാനുള്ള പദ്ധതി മുന്നോട്ടുവെച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. നിര്‍ദേശം സമര്‍പ്പിക്കാന്‍ മാത്രമേ എംഎല്‍എയ്ക്ക് സാധിക്കു. മറ്റുകാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് വകുപ്പുകളും മന്ത്രിതലത്തിലുമാണ്. ഒരുതട്ടിക്കൂട്ട് കമ്പനിയെയാണ് പദ്ധതി ഏല്‍പ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ തനിക്ക് അഴിമതിയുമായി ബന്ധമില്ലെന്നാണ് മുന്‍മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചത് .ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു.
എന്നാല്‍ 2018-ല്‍ കണ്ണൂര്‍ കോട്ടയില്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. എ.പി. അനില്‍കുമാറിനെ പൂര്‍ണമായി ഒഴിവാക്കി അബ്ദുളിക്കുട്ടിയെ കുരുക്കാനായിരുന്നു സി പി എമ്മിന്റെ പദ്ധതി
" f
https://www.facebook.com/Malayalivartha