Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

കോവിഡ് മഹാമാരി കാലത്തുംചികിത്സ കിട്ടാതെ നട്ടം തിരിഞ്ഞ് രോഗികൾ; എലി കടിച്ച ഗതിയിൽ തിരുവനന്തപുരം ജില്ലാ ആശുപത്രി... അടിയന്തര ശസ്‌ത്രക്രിയകളടക്കം നടക്കുന്നില്ലെന്ന കടുത്ത ആക്ഷേപം!! കോടികണക്കിന് രൂപയുടെ നഷ്ട്ടവുമായി ആശുപത്രി

05 JUNE 2021 10:37 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നഗരത്തിൽ കോവിഡ് ഇതര ചികിത്സകൾക്കായി നെട്ടോട്ടമോടുകയാണ് ജനങ്ങൾ. തലസ്ഥാനത്ത് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ചികിത്സയ്ക്കായി സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ ജനറൽ ആശുപത്രി കഴിഞ്ഞ ഒരു വർഷത്തോളമായി കൊവിഡ് ആശുപത്രിയാണ്. ഇവിടെ അടിയന്തര ശസ്‌ത്രക്രിയകളടക്കം നടക്കുന്നില്ലെന്നുള്ള ആക്ഷേപമിണിപ്പോൾ ശക്തമായി
ഉയരുന്നത്.

ആശുപത്രിയിലെ പ്രധാനപ്പെട്ട വിഭാഗങ്ങളടക്കം അടച്ചിട്ട നിലയിലാണിപ്പോൾ. മെഡിക്കൽ കോളേജ് കഴിഞ്ഞാൽ നഗര-ഗ്രാമ വാസികളുടെ ആശ്രയകേന്ദ്രമായ ജില്ലാ ആശുപത്രിയിലെ പ്രധാന വിഭാഗങ്ങൾ പ്രവർത്തിക്കാത്തത് കാരണം ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നു തന്നെ പറയാവുന്നതാണ്.

സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ചികിത്സാനിരക്ക് ലോക്ക്‌ഡൗൺ കാലത്ത് ജോലി പോലും ഇല്ലാതെ വീട്ടിലിരിക്കുന്ന ഭൂരിപക്ഷത്തിനും താങ്ങാൻ കഴിയില്ല എന്ന കാര്യവും വ്യക്തമാണ്. ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയുമടക്കമടക്കം പ്രധാനപ്പെട്ട ശസ്‌ത്രക്രിയകളെല്ലാം ആശുപത്രിയിൽ നിലച്ചിരിക്കുകയാണ്.

 

രോഗികളുടെ നീണ്ടനിര കാരണം ഇവ പുനരാരംഭിക്കാൻ പദ്ധതിയിട്ടെങ്കിലും അവതാളത്തിലാവുകയായിരുന്നു. നഗരത്തിലെ മറ്റ് പ്രധാനപ്പെട്ട ആശുപത്രികളായ ഫോർട്ട് ആശുപത്രിയിലോ, പേരൂർക്കട മാതൃക ആശുപത്രിയിലോ ഒന്നുംതന്നെ ജില്ലാ ആശുപത്രിയിലുളളതു പോലുളള സൗകര്യങ്ങളില്ല.

ആയതിനാൽ തന്നെ മഹാമാരിയുടെ കാലത്ത് രോഗികൾ അടിയന്തര ചികിത്സ കിട്ടാതെ വലയുകയാണ്.ജില്ലാ ആശുപത്രി കൊവിഡ് ഇതര ചികിത്സ കേന്ദ്രമായതോടെ പൂട്ടിയിട്ട മുറികളിൽ പ്രവർത്തന രഹിതമായ മെഷീനുകൾ പലതും തകരാറിലായി.

ഒരു വർഷത്തോളമായി ഉപയോഗിക്കാതിരുന്ന മരുന്നുകൾ പലതും നശിച്ചു. ചില ഉപകരണങ്ങൾ എലി കടിച്ച് നശിപ്പിച്ച നിലയിലാണ്. കോടികണക്കിന് രൂപയുടെ നഷ്‌ടമാണ് ആശുപത്രിയിൽ നേരിട്ടിരിക്കുന്നത്.

ആശുപത്രിയിൽ ഉണ്ടായിരിക്കുന്ന പ്രധാന നാശനഷ്ട്ടങ്ങൾ ഇവയാണ്:

കാർഡിയോളജി ലാബ് ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്നത് കാരണം ഏകദേശം 50 ലക്ഷം രൂപയുടെ സ്റ്റെന്‍റുകൾ നശിച്ചു. ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ഓപ്പറേഷൻ തിയേറ്ററിൽ ഏകദേശം ഒരു കോടി രൂപയുടെ വിപുലമായ ഗ്യാസ്ട്രോ എൻ‌ഡോസ്കോപ്പി ഉപകരണങ്ങളാണ് നിശ്‌ചലമായിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ യൂറോളജിക്കൽ, അഡ്വാൻസ്‌ഡ് ലാപ്രോസ്കോപ്പിക് ഉപകരണങ്ങൾ പ്രവർത്തനരഹിതമായി കിടക്കുകയാണ്.

 

കൂടാതെ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളുള്ള സ്ട്രോക്ക് യൂണിറ്റ് അടഞ്ഞുകിടക്കുന്നു. ലക്ഷം രൂപ വിലവരുന്ന കട്ടപിടിക്കുന്ന മരുന്നുകൾ കാലഹരണപ്പെട്ടതിനാൽ പാഴായിപ്പോയി. ഓപ്പറേഷൻ തിയേറ്റർ പൂർണമായും അടച്ചതിനാൽ കോടിക്കണക്കിന് രൂപയുടെ ആധുനിക അനസ്തെറ്റിക്, സർജിക്കൽ ഉപകരണങ്ങൾ കേടായി. എലികൾ മൂലമുണ്ടായ നാശനഷ്‌ടങ്ങൾ കാരണം അര ലക്ഷത്തിലധികം വിലമതിക്കുന്ന വന്ധ്യംകരണ ഉപകരണങ്ങൾ പൂർണമായും കേടായിരിക്കുന്നു.

ജനങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത് കോവിഡ് ഇതര ആശുപത്രി ആക്കണം എന്നാകണമെന്നാണ്. കൊവിഡ് ചികിത്സയ്‌ക്കായി ബദൽ മാർ‌ഗങ്ങൾ ആരോഗ്യവകുപ്പ് കണ്ടെത്തണമെന്നാണ് രോഗികൾ മുന്നോട്ട് വെക്കുന്ന ആവശ്യം. ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളും ഡോക്‌ടർമാരുമുളള ജില്ലാ ആശുപത്രി ഇനിയും കൊവിഡ് ഇതര ചികിത്സ നിഷേധിക്കുന്നത് തിരുവനന്തപുരത്തെ ആരോഗ്യരംഗത്തെ ആകെ വഷളാക്കുമെന്ന് ഇവർ പറയുന്നു.

പണമില്ലാത്ത ക്യാൻസർ രോഗികളും ആൻജിയോപ്ലാസ്റ്റി രോഗികളും ശസ്ത്രക്രിയ ബ്ലോക്ക് ഉടനടി തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. എന്നാൽ കൊവിഡ് ഇതര ആശുപത്രിയാക്കിയാൽ തന്നെ പ്രവർത്തനം നിലച്ച ഉപകരണങ്ങൾ ശരിയാക്കാനും പുതിയത് വാങ്ങാനുമായി കോടികണക്കിന് രൂപ ചിലവഴിച്ചാൽ മാത്രമേ പ്രയോജനമുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (17 minutes ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (1 hour ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (1 hour ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (1 hour ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (2 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (2 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (2 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (2 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (2 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (3 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് ജില്ലകൾ പലതും വീണ്ടും മുങ്ങും ? മറ്റന്നാൾ വരെ മുൾമുനയിൽ..! ദൈവമേ ഈ വിധി..!ജാഗ്രത  (3 hours ago)

13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്  (3 hours ago)

എയര്‍പോര്‍ട്ടിന്റെ 4 കി.മീ. ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ നിരീക്ഷണം  (3 hours ago)

Malayali Vartha Recommends