മോഹിച്ചത് വെറുതേയായി... സ്വര്‍ണക്കടത്ത് കേസ് എങ്ങുമെങ്ങുമെത്താതെ അനന്തമായി നീളുമ്പോള്‍ എം ശിവശങ്കര്‍ സര്‍വീസിലേക്ക് തിരിച്ചെത്താന്‍ സാധ്യത; എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയാറായി; തന്ത്രപ്രധാനമായ ചുമതല നല്‍കിയേക്കുമെന്ന് സൂചന

കഴിഞ്ഞ കൊറോണ കാലത്ത് സ്വര്‍ണക്കടത്തുണ്ടാക്കിയ പൊല്ലാപ്പ് നാമൊരിക്കലും മറക്കില്ല. എത്ര അന്വേഷണ ഏജന്‍സികളാ സ്വപ്നയ്ക്കും എം ശിവശങ്കറിനും പുറകേ പോയത്. എന്നിട്ട് ഇപ്പോഴും കേസ് അവസാനിച്ചിട്ടില്ല.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അടുത്ത മാസം 16ന് അവസാനിക്കും. കേസില്‍ ശിക്ഷിക്കപ്പെടുകയോ, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം സര്‍വ്വീസിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയേറി.
ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2020 ജൂലായ് 16ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. 2023 ജനുവരി വരെ ശിവശങ്കറിനു സര്‍വീസുണ്ട്.
ക്രിമിനല്‍ കുറ്റാന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിനു സസ്‌പെന്‍ഡ് ചെയ്യാം. അഴിമതിക്കേസല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമാണ്. അതിനു ശേഷം സസ്‌പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം. അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ സ്വമേധയാ പിന്‍വലിക്കപ്പെടും. പരമാവധി രണ്ടു വര്‍ഷമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷനില്‍ നിറുത്താനാവൂ. നിലവില്‍ ശിവശങ്കറിന് സര്‍വ്വീസില്‍ തിരിച്ചു വരുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. എന്നാല്‍ വിവാദമുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും. അഴിമതിക്കേസില്‍ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥര്‍ മുന്‍പ് സസ്‌പെന്‍ഷനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരു പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സ്വപ്‌നയുടെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടപടി തുടങ്ങി. െ്രെകംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത ഈ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി, പ്രതികളുടെ വെളിപ്പെടുത്തലുകള്‍ വിചാരണച്ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്വേഷിക്കണമെന്ന് ഉത്തരവിട്ടതു പ്രകാരമാണിത്. കേസുകള്‍ മേയ് 27 നു വീണ്ടും പരിഗണിക്കും.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെയും മറ്റും പേരു പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നായിരുന്നു സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തല്‍. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റും സന്ദീപ് നായരുടെ വെളിപ്പെടുത്തലില്‍ ആലപ്പുഴ യൂണിറ്റുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള രണ്ടു കേസുകളും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്റെ ഹര്‍ജിയില്‍ ഏപ്രില്‍ 16 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയം അന്വേഷിക്കാന്‍ െ്രെകംബ്രാഞ്ചിന് വിലക്കുണ്ടെന്നും എന്നാല്‍ കേസിന്റെ വസ്തുതകള്‍ പരിശോധിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നടപടി എടുക്കാമെന്നും വിധിയില്‍ പറഞ്ഞിരുന്നു. ഇതിനായി ക്രൈംബ്രാഞ്ച് ശേഖരിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. അതിന് പുറകേയാണ് എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ തീരുന്നത്.
"
https://www.facebook.com/Malayalivartha