റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ മരംകൊള്ള...

മിണ്ടാപൂച്ച കലമുടയ്ക്കുമെന്ന് കേട്ടിട്ടില്ലേ? ഒന്നാം പിണറായി സര്‍ക്കാരിലെ മിണ്ടാ പൂച്ചയായിരുന്നു റവന്യു മന്ത്രി കെ ചന്ദശേഖരന്‍.ആര്‍ക്കും അദ്ദേഹത്തെ കുറിച്ച് ഒരു എതിരഭിപ്രായവും ഉണ്ടായിരുന്നില്ല. മാന്യതയുടെയും അന്തസ്സിന്റെയും പ്രതീകമായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
എന്നാല്‍ 2020 ഒക്ടോബര്‍ 24 ന് അദ്ദേഹം ഒരു ഉത്തരവ് പാസാക്കി. മൂന്നുമാസംപ്രാബല്യത്തില്‍ ഉണ്ടായിരുന്ന ഉത്തരവായിരുന്നു അത്. ഇതിന്റെ മറവില്‍ രണ്ട് ജില്ലകളില്‍ നിന്ന് മാത്രം 500 ഈട്ടി, തേക്ക് മരങ്ങളെങ്കിലും മുറിച്ചുകാണുമെന്നാണ് വനം വകുപ്പിന്റെ നിഗമനം . ഇത്തരം ഒരു ഉത്തരവ് പാസാക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് റവന്യു , വനം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ റവന്യു മന്ത്രി ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ടു. 100 കോടിയുടെ അഴിമതി ലക്ഷ്യമിട്ട് ഒരു ഉത്തരവ്.
പട്ടയഭൂമിയിലെ റിസര്‍വ്‌ചെയ്ത മരങ്ങള്‍ മുറിക്കുന്നതിനാണ് 2020 ഒക്ടോബര്‍ 24-ന് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയത്. പ്രസ്തുത ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ മരംകൊള്ളയാണ്. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് മരങ്ങളായ ഈട്ടി, തേക്ക് തുടങ്ങിയവയാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും മുറിച്ചു കടത്തിയത്. മൂന്നുമാസത്തിനുശേഷം റവന്യൂവകുപ്പ് ഉത്തരവ് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും നൂറുകോടിയിലേറെ രൂപയുടെ മരങ്ങളെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വനം, റവന്യൂ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതായത് 100 കോടിയുടെ അഴിമതിക്കാണ് മന്ത്രി ചന്ദ്രശേഖരന്‍ രഹസ്യമായോ പരസ്യമായോ പിന്തുണ നല്‍കിയത്.
വയനാട്, ഇടുക്കി, പത്തനംതിട്ട, എറണാകുളം , തൃശൂര്‍ ജില്ലകളിലാണ് വ്യാപകമായി മരം മുറിച്ചത്. വയനാട് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ചുകടത്താന്‍ ശ്രമിച്ച 15 കോടിയോളം രൂപ വിലവരുന്ന ഈട്ടിത്തടി മാത്രമാണ് ഇതില്‍ നിന്നും പിടിച്ചെടുത്തത്. ഇടുക്കി, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് വലിയ തോതില്‍ മരം മുറിച്ചുകടത്തിയതെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. 101 മരങ്ങളാണ് വയനാട്ടില്‍ നിന്നു മുറിച്ചത്. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ 500 ഈട്ടി, തേക്ക് മരങ്ങളെങ്കിലും മുറിച്ചുകാണുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇടുക്കിയില്‍ ഇതിലും കൂടുതല്‍ വരുമെന്നും കരുതുന്നു. മരം മുറിക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നു എന്ന് വേണം കരുതാന്‍.
ഭൂമി പതിച്ചുകിട്ടുന്ന സമയത്ത് വൃക്ഷവില അടച്ച് റിസര്‍വ് ചെയ്ത ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും കര്‍ഷകര്‍ക്ക് മുറിക്കാമെന്നായിരുന്നു 2020-ലെ ഉത്തരവ്.1964 ലെ ചട്ടം അനുസരിച്ചായിരുന്നു ഉത്തരവ്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങേണ്ടതില്ല. മരം മുറിക്കുന്നത് തടസ്സപ്പെടുത്തിയാല്‍ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന താക്കീതും റവന്യുപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലുണ്ടായിരുന്നു. ആദര്‍ശ ധീരനായ റവന്യുമന്ത്രി ഇത്തരം ഒരു ഉത്തരവ് ഇറക്കിയതിലായിരുന്നു അത്ഭുതം. കാരണം മുറം മുറിച്ച് കടത്തിയാല്‍ ഉദ്യോഗസ്ഥര്‍ കണ്ണടക്കണമെന്ന് പറയുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആര്‍ക്കും മനസിലായിട്ടില്ല.
വ്യാപകമായി മരംകൊള്ളയ്ക്ക് പശ്ചാത്തലമൊരുക്കാനാണ് റവന്യൂ വകുപ്പിന്റെ വിചിത്രമായ ഉത്തരവെന്ന് അക്കാലത്ത് പരിസ്ഥിതി സംഘടനകള്‍ ആരോപിച്ചിരുന്നു. ഉത്തരവില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇതുപ്രകാരം തത്കാലം മരം മുറിക്കരുതെന്ന് ചില ജില്ലകളില്‍ കളക്ടര്‍മാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കി. ഉത്തരവ് മരം കൊള്ളയ്ക്ക് സാഹചര്യമൊരുക്കുമെന്ന് കളക്ടര്‍മാരുള്‍പ്പെടെ റവന്യൂവകുപ്പിനെ അറിയിച്ചെങ്കിലുംഫലമുണ്ടായില്ല.
ഇതിനിടയിലാണ് ഈട്ടി, തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയത്. ഉത്തരവു ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ വന്നപ്പോള്‍ മൂന്നൂ മാസത്തിനുശേഷമാണ് ഉത്തരവ് റവന്യൂ വകുപ്പ് പിന്‍വലിച്ചത്. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് പട്ടയത്തിലെ ഷെഡ്യൂള്‍ പ്രകാരം റിസര്‍വ് ചെയ്ത മരങ്ങളും മുറിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി റദ്ദുചെയ്തുകൊണ്ടുള്ള ഉത്തരവില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. റിസര്‍വ് മരങ്ങള്‍ വ്യാപകമായി മുറിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് ഉത്തരവില്‍ പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിക്കും സര്‍ക്കാര്‍ തയ്യാറായില്ല. ഇവിടെയാണ് ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള സര്‍ക്കാര്‍ കളി.
ഏതായാലും 100 കോടിയുടെ അഴിമതിക്ക് ഉത്തരവാദി അന്നത്തെ റവന്യു മന്ത്രി കെ. ചന്ദ്രശേഖരനാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നാണ് പരിസ്ഥിതി സംഘടനകള്‍ പറയുന്നത്.ഇനി അദ്ദേഹത്തിന് ഇതില്‍ പങ്കില്ലെങ്കില്‍ അത് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്.
"
https://www.facebook.com/Malayalivartha