എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഇന്നാരംഭിക്കും.... അദ്ധ്യാപകരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി എല്ലാ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസ്

ഇന്ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് പോകുന്ന അദ്ധ്യാപകരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി എല്ലാ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസ് നടത്തും.
യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആര്‍.ടി.സി ഡിപ്പോയുമായി ബന്ധപ്പെടണം.70 ക്യാമ്പുകളിലായി 12,512 അദ്ധ്യാപകരെയും ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ട് ക്യാമ്പുകളിലായി 92 അദ്ധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
25 വരെയാണ് മൂല്യനിര്‍ണയം. പ്ലസ് ടു മൂല്യനിര്‍ണയം പുരോഗമിക്കുകയാണ്. 19ന് അവസാനിക്കും.
"
https://www.facebook.com/Malayalivartha