അറിയാതെ നമിച്ചു പോയി... പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ എല്ലാവരും കരുതിയത് നോട്ട് നിരോധനം, ലോക്ഡൗണ്‍ പോലെ എന്തോ വലുത് വരാനിരിക്കുന്നു എന്നാണ്; എന്നാല്‍ സകലരേയും ഞെട്ടിപ്പിച്ച് പതിനെട്ടു വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംഭോധന ചെയ്തത് വളരെ കുറച്ച് മാത്രമാണ്. അന്നൊക്കെ രാജ്യത്തെ ഞെട്ടിപ്പിച്ചു. നോട്ട് നിരോധനം,
ലോക്ഡൗണ്‍, പാത്രം കൊട്ടല്‍ അങ്ങനെ പലതിനുമാണ്. അതുപോലെ ഇത്തവണ വന്നപ്പോഴും ജനം പലതും ചിന്തിച്ചു. എന്നാല്‍ സകലരേയും ഞെട്ടിപ്പിച്ചാണ് മോദി സംസാരിച്ചത്. ഇന്ത്യയിലെ സകല ജനത്തിന്റേയും ബഹുമാനം നേടാന്‍ ഒറ്റ ദിവസം കൊണ്ട് മോദിക്കായി.
പതിനെട്ടു വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി എത്തിയത്. വാക്‌സിന്‍ നയത്തിലെ പാളിച്ചകളില്‍ സുപ്രീം കോടതി തുടര്‍ച്ചയായി രൂക്ഷ വിമര്‍ശനമുന്നയിക്കുകയും, വിതരണം നീതിപൂര്‍വകമല്ലെന്ന് കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ പരാതിപ്പെടുകയും ചെയ്ത സാഹര്യത്തിലാണ് നയത്തില്‍ കാതലായ തിരുത്തലോടെ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നിര്‍മ്മാണ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ ഇനി കേന്ദ്രം നേരിട്ടു സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് വിതരണത്തിനു ലഭ്യമാവുന്ന കൊവിഡ് വാക്‌സിന്റെ 75% ആണ് കേന്ദ്രം വിലയ്ക്കു വാങ്ങുക. ബാക്കി 25% വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു വാങ്ങാം. ഇങ്ങനെ വാങ്ങുന്ന വാക്‌സിന് സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപയേ ഈടാവൂ. ഡോസിന് 150 രൂപ നിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നത്. നിര്‍മ്മാതാക്കളില്‍ നിന്ന് സംസ്ഥാനങ്ങള്‍ നേരിട്ടു വാങ്ങുമ്പോള്‍ കൊവിഷീല്‍ഡിന് 300 രൂപയും കൊവാക്‌സിന് 400രൂപയും നല്‍കണമായിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയാകും.
രാജ്യത്ത് മൂന്ന് വാക്‌സിനുകളുടെ ഗവേഷണം പുരോഗമിക്കുകയാണ്. കുട്ടികള്‍ക്കുള്ള രണ്ട് വാക്‌സിനുകളുമുണ്ട്. വിദേശത്തു നിന്ന് കൂടുതല്‍ വാക്‌സിനുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായും മൂക്കില്‍ സ്‌പ്രേ ചെയ്യാവുന്ന വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും മോദി പറഞ്ഞു.
സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് മേയില്‍ വാക്‌സിന്‍ നയത്തില്‍ വികേന്ദ്രീകരണം നടപ്പാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് അധികാരവും സ്വാതന്ത്ര്യവും നല്‍കുന്നത് കൂടുതല്‍ സൗകര്യമാകുമെന്നു കരുതി. എന്നാല്‍, പ്രായപരിധി നിശ്ചയിച്ചതും വാക്‌സിന്‍ സംഭരണവും ആശയക്കുഴപ്പമുണ്ടാക്കി. ചില മാദ്ധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയുംചെയ്തു. പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് നയം മാറ്റുന്നതെന്നും മോദി പറഞ്ഞു.
18 കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യമാണ്. ഇതുവരെ 25% വാക്‌സിന്‍ സംസ്ഥാനങ്ങള്‍ വിലയ്ക്കു വാങ്ങി. 18 44 പ്രായക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നു. ഇനി സംസ്ഥാനങ്ങള്‍ വാങ്ങേണ്ടതില്ല. എല്ലാ പ്രായക്കാര്‍ക്കുമായി കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്കു നല്‍കും.
ഇതുവരെ കമ്പനികളില്‍ നിന്ന് 50% കേന്ദ്രം വിലയ്ക്കു വാങ്ങും. സംസ്ഥാനങ്ങള്‍ 25%, സ്വകാര്യ ആശുപത്രികള്‍ 25%ഇനി: 75% കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്ക് 25% നേരിട്ടു വാങ്ങാം.
വാക്‌സിന്‍ ഗവേഷണം തുടങ്ങിയ സമയത്ത് ചിലരുടെ പ്രസ്താവനകള്‍ സധാരണക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കി. വാക്‌സിനെക്കുറിച്ച് വ്യാജപ്രചാരണവും തര്‍ക്കവുമുണ്ടായി. ഇവര്‍ ജനങ്ങളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.
കൊവിഡ് പാക്കേജിന്റെ ഭാഗമായി 2020ല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജ്‌ന പ്രകാരമുള്ള സൗജന്യ റേഷന്‍ പദ്ധതി ദീപാവലി വരെ നീട്ടിയതായി പ്രധാനമന്ത്രി അറിയിച്ചു. 80 കോടിയിലേറെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കുടുംബത്തില്‍ ഒരാള്‍ക്ക് അരി അല്ലെങ്കില്‍ ഗോതമ്പ് അഞ്ചു കിലോ, പയര്‍, കടല തുടങ്ങിയവയിലൊന്ന് ഒരു കിലോ എന്നിങ്ങനെ ലഭിക്കും.
"
https://www.facebook.com/Malayalivartha