ആകാശത്ത് വട്ടമിട്ടപ്പോള്‍... വലിയ പ്രതാപത്തോടെ ഹെലീകോപ്ടറില്‍ ബിജെപി അധ്യക്ഷനായി പറന്നപ്പോള്‍ ഇത്ര വേഗം ഒരു തിരിച്ചടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല; ബിജെപിയിലേയും പുറത്തേയും ശത്രുക്കള്‍ ഒന്നിച്ചതോടെ കുരുക്ക് മുറുകുന്നു; സുരേന്ദ്രനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കാം

വളരെ ചെറുപ്പത്തില്‍ തന്നെ ബിജെപിയുടെ അധ്യക്ഷ പദവിയിലെത്തിയ കെ സുരേന്ദ്രന് ബിജെപിയില്‍ തന്നെ ശത്രുക്കള്‍ ഏറെയായിരുന്നു. കേന്ദ്രത്തെ പേടിച്ചാണ് പലരും പത്തി താഴ്ത്തിയത്. എന്നാല്‍ സുരേന്ദ്രന് ഒരാപത്ത് വന്നപ്പോള്‍ ബിജെപിയിലേയും പുറത്തേയും ശത്രുക്കള്‍ ഒന്നാകുന്ന കാഴ്ചയാണ് കാണുന്നത്. വളരെ നിര്‍ണായക സമയത്തിലൂടെയാണ് സുരേന്ദ്രന്‍ കടന്ന് പോകുന്നത്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം കൈമാറിയെന്ന കേസില്‍ കെ. സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ. സുരേന്ദ്രനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നിലവില്‍ ഐപിസി ചാപ്റ്റര്‍ 9(എ)യില്‍ വരുന്ന 171(ബി), (ഇ) വകുപ്പുകളാണ് ചുമത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇതില്‍ പരിഗണിക്കുക. സ്ഥാനാര്‍!ഥി എന്തെന്നും തിരഞ്ഞെടുപ്പിലെ അവകാശങ്ങളെന്തെന്നും ഇതില്‍ വിശദമാക്കുന്നു.
ഇത്തരത്തിലുള്ള അവകാശങ്ങള്‍ പണം കൊടുത്ത് സ്വാധീനിക്കുന്നതാണ് 171(ബി). മത്സരിക്കാനെത്തിയ വ്യക്തിയെ പണം നല്‍കി പിന്തിരിപ്പിച്ചു എന്നതാണ് ഇവിടെ കുറ്റകൃത്യം. കാര്യങ്ങള്‍ നേടിയെടുക്കാന്‍ പണമായോ ഉപഹാരമായോ സ്ഥാനമാനങ്ങളായോ വാഗ്ദാനമായോ മറ്റുള്ളവരെ സമീപിച്ചാല്‍ ഈ വകുപ്പിനു കീഴില്‍ വരും.
171(ഇ) വകുപ്പു പ്രകാരം പരമാവധി ഒരു വര്‍ഷം വരെ തടവോ, പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിച്ചേക്കാം. കാര്യസാധ്യത്തിനായി സല്‍ക്കാരം മാത്രം നടത്തിയാല്‍ പിഴ മാത്രമാണു ശിക്ഷ.
എന്നാല്‍ ഇതില്‍ ഏതെങ്കിലും വിഭാഗത്തില്‍ കുറ്റം തെളിഞ്ഞ് എത്ര കുറഞ്ഞ ശിക്ഷ ലഭിച്ചാലും പിന്നീടു തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വിലക്കുണ്ട്.
ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെതിരെ ഇത്തരത്തില്‍ കേസ് വരുന്നത് അപൂര്‍വമാണ്. പണം സ്വീകരിച്ചെന്നു വ്യക്തമാക്കിയെങ്കിലും നിലവില്‍ കെ.സുന്ദര കേസില്‍ സാക്ഷിയാണ്.
അതേസമയം പല തെളിവുകളും പുറത്ത് വരുന്നുണ്ട്. ഏപ്രില്‍ മൂന്നിനു പണം കവര്‍ച്ച ചെയ്യപ്പെട്ടയുടന്‍ 'സ്‌പോട്ടില്‍' നിന്നു ധര്‍മരാജന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഫോണില്‍ വിളിച്ചെന്നു പൊലീസ്. സുരേന്ദ്രന്‍, സുരേന്ദ്രന്റെ മകന്‍, ബിജെപിയുടെ സംഘടനാ സെക്രട്ടറി എന്നിവരടക്കം സംസ്ഥാന, ജില്ലാ തലത്തിലുള്ള 8 നേതാക്കളാണു കോള്‍ ലിസ്റ്റിലുള്ളതെന്നാണു പൊലീസ് നല്‍കുന്ന സൂചന. സൈബര്‍ പൊലീസ് ഇതിന്റെ രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും 2 പ്രമുഖ നേതാക്കളെ പൊലീസ് വിളിച്ചുവരുത്താന്‍ തീരുമാനിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി.എന്‍. ഈശ്വരന്‍, സംഘടനയുടെ ഉത്തര മേഖലാ സെക്രട്ടറി കെ.പി. സുരേഷ് എന്നിവരെയാണു ചോദ്യം ചെയ്യുക. കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി രൂപയ്ക്കു പുറമേ തൃശൂരില്‍ 6 കോടിയോളം രൂപ എത്തിച്ചിരുന്നുവെന്ന വിവരം സ്ഥിരീകരിക്കുന്നതിനാണ് ഈ അന്വേഷണം. ഈ പണം എവിടെ ചെലവഴിച്ചു എന്നും കണ്ടെത്താനുണ്ട്.
എന്തായാലും ഇനിയുള്ള ദിവസങ്ങള്‍ സുരേന്ദ്രനെ സംബന്ധിച്ച് നിര്‍ണായകമാണ്. കേസിന്റെ കാര്യം ഒരുവശത്ത് അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമോയെന്ന കാര്യം മറുവശത്ത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സമരം ചെയ്ത സുരേന്ദ്രന്‍ ഇപ്പോള്‍ സ്വയം പ്രതിരോധത്തിലാണ്.
"
https://www.facebook.com/Malayalivartha