വാക്സിന് സൗജന്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ പിണറായി ഞെട്ടിയതെന്തിന്?

കൊറോണ വാക്സിന്‍ വിതരണത്തിന്റെ ചുമതല പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുമെന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും സൗജന്യ വാക്സിനുകള്‍ എത്തിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ വെട്ടിലായത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. വാക്‌സീന്‍ ചാലഞ്ച് എന്ന പേരില്‍ കേരളം പിരിച്ചെടുത്ത കോടികള്‍ ഇനി എന്തു ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ചിന്ത.
ഏപ്രിലിലാണ് കേരളം വാക്‌സീന്‍ സൗജന്യമാക്കുമെന്നും അതിനായി വാക്‌സിന്‍ ചലഞ്ച് ആരംഭിക്കുമെന്നും പിണറായി പ്രഖ്യാപിച്ചത്. അതിന് പിന്നാലെ സിപിഎമ്മും ഡി വൈ എഫ് ഐയും വാക്‌സിന്‍ ചലഞ്ചിന് സംഭാവന നല്‍കി തുടങ്ങി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം എന്ന വ്യാപക പ്രചരണം സാമൂഹിക മാധ്യമങ്ങളില്‍ സി പി എം നേതാക്കള്‍ തന്നെ ആരംഭിച്ചു.
കേരളത്തില്‍ ഏറ്റവും വലിയ ജീവനക്കാരുടെ ശ്യംഖലയുള്ള പാര്‍ട്ടിയാണ് സി പി എം. അവര്‍ ഒരാഹ്വാനം നല്‍കിയാല്‍ അതേറ്റു പിടിക്കാന്‍ ലക്ഷ കണക്കിനാളുകള്‍ രംഗത്തെത്തും. കുടുക്ക പൊട്ടിച്ച് വരെ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് പണം നല്‍കി. വാക്‌സിന്‍ ചലഞ്ച് കൊഴുക്കുന്നതിനിടയിലായിരുന്നു ഓര്‍ക്കാപ്പുറത്ത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. അതോടെ അന്തം വിട്ടത് പിണറായി വിജയനാണ്.എന്തായാലും സംഭവിച്ചത് സംഭവിച്ചു എന്ന മട്ടില്‍ പ്രധാനമന്ത്രിക്ക് ഒരു അഭിനന്ദന കുറിപ്പ് ടിറ്ററിലിട്ട് പിണറായി തലയൂരി.
ജനങ്ങള്‍ വാക്‌സിന്‍ വാങ്ങാന്‍ നല്‍കുന്ന പണം സ്വരൂപിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേക അക്കൗണ്ട് തുറക്കുമെന്നും സംഭാവന നല്‍കാന്‍ കൂടുതലാളുകള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വാക്‌സിന്‍ സ്വീകരിച്ചവര്‍ മാത്രമല്ല സ്വീകരിക്കാത്തവരും സംഭാവന നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടിയ വിലക്ക് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രം പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രി സംസ്ഥാനം വാക്‌സിന്‍ സൗജന്യമാക്കുമെന്ന് പറഞ്ഞത്.
സൗജന്യ വാക്‌സിന് വേണ്ടി കേന്ദ്രം 75 ശതമാനം വാക്‌സീന്‍ സംഭരിക്കും. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കെല്ലാം കേന്ദ്രം സൗജന്യമായി വാക്സിന്‍ നല്‍കും. 21 മുതല്‍ ഇതു നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.ഇനി മുതല്‍ വാക്സിനേഷന്‍ കേന്ദ്ര നിയന്ത്രണത്തിലാകും.വാക്സിന്‍ വിതരണം വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും.
കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചത്. അവര്‍ ഇത്തരം ഒരു ആശയം മുന്നോട്ടുവയ്ക്കുമ്പോള്‍ അതിന് പിന്നിലെ ചേതോവികാരം ഒരിക്കലും കേന്ദ്രം സൗജന്യ വാക്‌സിനേഷന്‍ നല്‍കരുത് എന്നതായിരുന്നു. വാക്‌സിനെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കാനാണ് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ശ്രമിച്ചത്.
വാക്സീന്‍ നിര്‍മാതാക്കളില്‍നിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങി സംഭരിക്കും. സംസ്ഥാനങ്ങള്‍ക്കുള്ള 25% ഉള്‍പ്പെടെയാണിത്. ബാക്കിയുള്ള 25% വാക്സീന്‍ സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാം. ഇതിനെതിരെയാണ് ഇപ്പോള്‍ സി പി എമ്മുകാരുടെ വിമര്‍ശനം.സ്വകാര്യ ആശുപത്രികളെ വാക്‌സിന്‍ ശേഖരിക്കാന്‍ അനുവദിക്കരുതെന്ന് വരെ മുന്‍മന്ത്രി ഡോ. തോമസ് ഐസക് എഴുതി.
എന്നാല്‍ സ്വകാര്യാശുപത്രികള്‍ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ് ഈടാക്കാവൂവെന്നു പ്രധാനമന്ത്രി നിര്‍ദ്ദേശം അവര്‍ കണ്ടില്ലെന്ന് നടിച്ചു. കോവിഡിനെ നേരിടാന്‍ ഒരു പ്രത്യേക ആരോഗ്യ സംവിധാനംതന്നെ തയാറാക്കിയ രാജ്യമാണ് ഇന്ത്യ. ഇത്രയേറെ ഓക്സിജന്‍ ഇന്ത്യയ്ക്ക് ഒരിക്കലും ആവശ്യം വന്നിട്ടില്ല. എല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കി. ഓക്സിജന്‍ ട്രെയിന്‍ വന്നു, സൈനികരുടെ സേവനം ഉപയോഗപ്പെടുത്തി. എന്നിട്ടും പ്രതിപക്ഷം അതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു.
കൊറോണ പോലെ അദൃശ്യനായ ഒരു ശത്രുവിനെ നേരിടാന്‍ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്‌ക് ഉറപ്പായും ധരിക്കുക. വാക്സീന്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ച രണ്ടു വാക്സീനുകളാണുള്ളത്. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യ. രാജ്യത്തെ വിദഗ്ധര്‍ എത്രയും പെട്ടെന്ന് വാക്സീന്‍ തയാറാക്കുമെന്നതില്‍ വിശ്വാസമുണ്ട്. അതിനാലാണ് അവര്‍ക്കാവശ്യമായ സൗകര്യങ്ങളെല്ലാം തയാറാക്കി നല്‍കിയത്.
വരുംനാളുകളില്‍ വാക്സീന്‍ വിതരണം കൂടുതല്‍ ശക്തമാക്കും. രാജ്യത്ത് നിലവില്‍ ഏഴു കമ്പനികള്‍ പലതരം വാക്സീന്‍ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്സീനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുന്നത് കൂടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വരുംനാളുകളില്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുന്നതും പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സത്യത്തില്‍ വാക്‌സിനേഷനില്‍ രാജ്യം പിന്നോട്ടുപോകണം എന്ന് ആഗ്രഹിക്കുന്നവരാണ് രാജ്യത്തെ പ്രതിപക്ഷം.അതുകൊണ്ടു തന്നെയാണ് അവര്‍ യുക്തിരഹിതമായ ന്യായങ്ങള്‍ പറഞ്ഞ് രാജ്യത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha