'കവി ഉദ്ദേശിക്കുന്നത് എന്താണെന്ന് കവിതന്നെ പറയട്ടെ'; സി.വി ആനന്ദബോസ് ബി.ജെ.പിയുടെ ആരാണെന്ന് തനിക്കറിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്

കേരളത്തിലെ പാര്‍ട്ടി കാര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്കിയെന്നു പറയുന്ന സി.വി ആനന്ദബോസ് ബി.ജെ.പിയുടെ എന്താണെന്ന് തനിക്കറിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
തന്റെ അറിവില്‍ അദ്ദേഹത്തിന് പാര്‍ട്ടി ഭാരവാഹിത്വമൊന്നും ഇല്ല. കവി ഉദ്ദേശിക്കുന്നത് എന്താണെന്ന് കവിതന്നെ പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടികാര്യങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി സംവിധാനത്തിന് പുറത്ത് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞത് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ്. പാര്‍ട്ടിയുടെ പ്രസ്താവന അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
അരുണ്‍ സിങ് പറയുന്നതിന് വിരുദ്ധമായി ആനന്ദ ബോസ് പറയുന്നുണ്ടെങ്കില്‍, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് വ്യക്തത വരുത്തേണ്ടതെന്നും മുരളീധരന് പറഞ്ഞു.
https://www.facebook.com/Malayalivartha