സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി; നാല് വിഭാഗങ്ങളായി തിരിച്ചുള്ള മുൻകരുതലുകൾ നടത്തുവാൻ തീരുമാനം!! അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി, കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താം

സംസ്ഥാന വ്യാപക ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താം. ഇളവുകള്‍ അനുവദിച്ചിരിക്കുന്നത് രോഗവ്യാപന തോത് അനുസരിച്ച് എ,ബി,സി,ഡി എന്നിങ്ങനെ തിരിച്ചാണ്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ എട്ട് ശതമാനത്തിന് താഴെ വന്നാല്‍ അങ്ങനെയുള്ള തദ്ദേശസ്ഥാപനങ്ങളെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. ഇവ എ വിഭാഗത്തില്‍ വരും. വ്യാപനം എട്ടിനും 20 ശതമാനത്തിനും ഇടയിലാണെങ്കില്‍ ഭാഗീക നിയന്ത്രണ൦ വരും.
ഈ പ്രദേശങ്ങള്‍ ബി വിഭാഗത്തിലും, ടിപിആര്‍ 20 ശതമാനത്തിന് മുകളിലാണ് എങ്കില്‍ അതിതീവ്രവ്യാപനമേഖലയായി കണക്കാക്കി ഇവയെ സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം ഏര്‍പ്പെടുത്തും. 30% നു മുകളിലുള്ള സ്ഥലങ്ങള്‍ ഡി വിഭാഗം ആണ്. ഈ പ്രദേശങ്ങളില്‍ കര്‍ശനനിയന്ത്രണം ഉണ്ടാവും.
എ, ബി വിഭാഗങ്ങളില്‍ പെട്ട സ്ഥലങ്ങളില്‍ മാത്രമേ ബാറുകള്‍ക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും പ്രവര്‍ത്തനാനുമതി ഉള്ളു. സി ഡി വിഭാഗങ്ങളില്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക് സ്റ്റോപ്പ് ഉണ്ടാകില്ല. 8% താഴെ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമേ . ഓട്ടോ ടാക്സി സര്‍വീസ് പാടുള്ളു. ഡ്രൈവറെ കൂടാതെ ഓട്ടോയില്‍ രണ്ടു പേര്‍ക്ക് യാത്രക്ക് അനുമതിയുണ്ട്. ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്ക് ടാക്സിയില്‍ യാത്ര ചെയ്യാമെന്നും ഉത്തരവിലുണ്ട്.
https://www.facebook.com/Malayalivartha