സംസ്ഥാനത്താകെയുള്ള സമ്പൂര്‍ണലോക്ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഒഴിവാകുന്നതോടൊപ്പം ഇന്നുമുതല്‍ കൂടുതല്‍ ട്രെയിനുകള്‍, കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളും ആരംഭിക്കും , ജനശതാബ്ധി, ഇന്റര്‍സിറ്റി നാളെ മുതല്‍ പുനരാരംഭിക്കും

ലോക്ക് ഡൗണില്‍ ഇളവുകള്‍ നിലവില്‍ വരുന്നതിനൊപ്പം കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളും ആരംഭിക്കും.ട്രെയിനുകള്‍ വീണ്ടും ഓടിതുടങ്ങുന്നു, ജനശതാബ്ധി, ഇന്റര്‍സിറ്റി നാളെ മുതല്‍ പുനരാരംഭിക്കും
16, 17 തീയതികളില്‍ വേണാട്, വഞ്ചിനാട്, ജനശതാബ്ദി ഉള്‍പ്പെടെയുള്ള 15 ട്രെയിനുകള്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആയി ഓടിത്തുടങ്ങും. റിസര്‍വ് ചെയ്താല്‍ മാത്രം യാത്ര. ബുക്കിംഗ് ഇന്നലെ ആരംഭിച്ചു.
രണ്ടാം ലോക്ക് ഡൗണില്‍ റദ്ദ് ചെയ്തിരുന്നവയാണ് ഇവ. ആകെ 31 ട്രെയിനുകളാണ് റദ്ദ് ചെയ്തിരുന്നത്. 16 ട്രെയിനുകള്‍ ഇനിയും പുനരാരംഭിക്കാനുണ്ട്. പുനരാരംഭിക്കുന്ന ട്രെയിനുകള്‍തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദിഎറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റിഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട്തിരുവനന്തപുരം- എറണാകുളം വഞ്ചിനാട്ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ്പുനലൂര്‍- ഗുരുവായൂര്‍ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റിതിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദികൊച്ചുവേളി- മൈസൂര്‍തിരുവനന്തപുരം- മംഗലാപുരംതിരുനെല്‍വേലി- പാലക്കാട് പാലരുവിനാഗര്‍കോവില്‍ - കോയമ്പത്തൂര്‍തിരുവനന്തപുരം- തിരുച്ചിറപ്പളളി ഇന്റര്‍സിറ്റിഎറണാകുളം- കാരയ്ക്കല്‍ ടീ ഗാര്‍ഡന്‍എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി
അതേസമയം തദ്ദേശസ്ഥാപനങ്ങളില്‍ നാലുതരത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 1. ടി.പി.ആര്‍. എട്ടില്‍ത്താഴെ- നിയന്ത്രണങ്ങളോടെ സാധാരണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. (147 തദ്ദേശസ്ഥാപനങ്ങള്‍). 2. ടി.പി.ആര്‍. 8-20- ഭാഗിക ലോക്ഡൗണ്‍ (716). 3. ടി.പി.ആര്‍. 20-30 -സമ്പൂര്‍ണ ലോക്ഡൗണ്‍ (146). 4. ടി.പി.ആര്‍. 30-നുമുകളില്‍ -ക്രിട്ടിക്കല്‍ കണ്‍ടെയ്ന്‍മെന്റ് സോണ്‍ -ട്രിപ്പിള്‍ ലോക്ഡൗണ്‍ (25).
നിലവിലെ കണക്കില്‍ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഭാഗിക ലോക്ഡൗണില്‍ ആയിരിക്കും. ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനുകളുമായി 1034 തദ്ദേശസ്ഥാപനങ്ങളാണുള്ളത്.
എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ബാധകമായത്
അവശ്യവസ്തുക്കളുടെ കടകള്‍ ദിവസവും രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ തുറക്കാം.വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവ. കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. സെക്രട്ടേറിയറ്റില്‍ നിലവിലുള്ളതുപോലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍.
സ്വകാര്യവാഹനങ്ങള്‍ക്ക് ഓടാം. അന്തര്‍ജില്ലായാത്രയ്ക്ക് സത്യവാങ്മൂലംവേണം. പൊതുഗതാഗതം മിതമായ രീതിയില്‍. ടാക്‌സിയും ഓട്ടോയും നിബന്ധനകളോടെ. അന്തര്‍ജില്ലാ സര്‍വീസില്ല.
ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം. വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകള്‍ക്കും നിലവിലുള്ളതുപോലെ 20 പേര്‍മാത്രം. പൊതുപരിപാടികള്‍ അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.
എല്ലാ അഖിലേന്ത്യാ, സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. സ്‌പോര്‍ട്സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ. റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. ഹോം ഡെലിവറി, പാഴ്സല്‍ തുടരും. മാളുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ തുറക്കില്ല.
വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. പരസ്പരസമ്പര്‍ക്കമില്ലാത്ത വാതില്‍പ്പുറ കായികയിനങ്ങള്‍ അനുവദിക്കും.
ബെവ്കോ മദ്യശാലകളും ബാറുകളും രാവിലെ ഒന്പതുമുതല്‍ വൈകുന്നേരം ഏഴുവരെ. ആപ്പില്‍ മുന്‍കൂര്‍ ബുക്കുചെയ്ത് സമയം അനുവദിക്കുന്ന മുറയ്ക്ക്. അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍മുതല്‍ വെള്ളിവരെ. സര്‍ക്കാര്‍ പ്രിന്റിങ് പ്രസ് പ്രവര്‍ത്തിക്കും. രജിസ്ട്രേഷന്‍, ആധാരമെഴുത്ത് ഓഫീസുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കും.
ലോട്ടറിവില്‍പ്പന അനുവദിക്കും. ലോക്ഡൗണ്‍ മേഖലകളില്‍നിന്ന് പരീക്ഷയ്ക്കുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അനുമതി.
ടി.പി.ആര്‍. എട്ടുവരെ
* എല്ലാ കടകളും ഏഴുമുതല്‍ ഏഴുവരെ തുറക്കാം. പകുതി ജീവനക്കാര്‍മാത്രം. സ്വകാര്യസ്ഥാപനങ്ങള്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സ്വകാര്യവാഹനങ്ങള്‍ ഓടാം. സ്വകാര്യബസുകള്‍ ഓടാം.
ടി.പി.ആര്‍. 8-20
അവശ്യവസ്തുക്കളുടെ കടകള്‍മാത്രം ഏഴുമുതല്‍ ഏഴുവരെ. മറ്റുകടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഏഴുമുതല്‍ ഏഴുവരെ (പകുതി ജീവനക്കാര്‍ മാത്രം)
സ്വകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ (പകുതി ജീവനക്കാര്‍മാത്രം). സ്വകാര്യവാഹനങ്ങള്‍, സ്വകാര്യബസുകള്‍ ഓടാം. ഇക്കാര്യത്തില്‍ വ്യക്തതവരുത്തും.
ടി.പി.ആര്‍. 20-നുമുകളില്‍
സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം ഏഴുമുതല്‍ ഏഴുവരെ. മറ്റുകടകള്‍ വെള്ളിയാഴ്ചമാത്രം ഏഴുമുതല്‍ ഏഴുവരെ (പകുതി ജീവനക്കാര്‍ മാത്രം).
"
https://www.facebook.com/Malayalivartha