'വിശ്വാസം മുതലെടുത്ത് നടത്തിയ തട്ടിപ്പ് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിനെതിരായ ആക്രമണം'; രാമ ക്ഷേത്ര ഭൂമി ഇടപാടിലെ അഴിമതി ആരോപണം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രിയങ്ക ഗാന്ധി

അയോധ്യ രാമ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിലെ അഴിമതി ആരോപണം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് പ്രധാനമന്ത്രി രൂപവത്കരിച്ച ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റാണ് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
മോദിയുടെ അടുപ്പക്കാരാണ് ട്രസ്റ്റിലുള്ളത്. ഈ സാഹചര്യത്തില്‍ കോടികളുടെ അഴിമതി സംബന്ധിച്ച അന്വേഷണത്തിന് കോടതി മേല്‍നോട്ട വഹിക്കണം -പ്രിയങ്ക ആവശ്യപ്പെട്ടു.
വിശ്വാസo മുതലെടുത്ത് നടത്തിയ തട്ടിപ്പ് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിനെതിരായ ആക്രമണവും വന്‍ പാപവുമാണെന്നും അവര്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. രാമ നാമത്തില്‍ ഭക്തര്‍ അര്‍പ്പിക്കുന്ന ഓരോ ചില്ലിത്തുട്ടും വിശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അല്ലാതെ അഴിമതി നടത്തുകയല്ല വേണ്ടത്. പ്രിയങ്ക ചൂണ്ടിക്കാട്ടി .
രാമ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയില്‍, തങ്ങള്‍ വാങ്ങിയ ഭൂമിക്ക് മൂല്യ വര്‍ധന ഉണ്ടായെന്നാണ് പ്രതികരണം . രണ്ട് കോടി രൂപക്ക് രണ്ടുപേര്‍ വാങ്ങിയ സ്ഥലം പ്രധാനമന്ത്രി രൂപവത്കരിച്ച ട്രസ്റ്റ് വെറും അഞ്ച് മിനിറ്റിനുശേഷം 18.5 കോടി രൂപയ്ക്കാണ് വാങ്ങിയത്. അതായത്, അതായത് ഭൂമിയുടെ വില സെക്കന്‍റില്‍ 5.5 ലക്ഷം രൂപ എന്ന തോതില്‍ വര്‍ധിച്ചു!. ഇത് അവിശ്വസനീയമാണ് -പ്രിയങ്ക വ്യക്തമാക്കി.
.
രാമക്ഷേത്രത്തിന്‍റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച് യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികളാണ് രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍നിന്ന് 1.208 ഹെക്ടര്‍ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ സ്ഥലം രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ മിനിറ്റുകള്‍ കഴിഞ്ഞ് രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് 18.5 കോടിക്ക് വില്‍പന നടത്തിയതാണ് പുറത്ത് വന്നത് .
https://www.facebook.com/Malayalivartha