ഇനി ജനങ്ങൾക്ക് ആപ്പില്ലാ... നാളെ മുതൽ മദ്യവിതരണം തുടങ്ങും.... ആഹ്ലാദത്തിൽ മദ്യപാനികൾ

മദ്യപാനികൾക്ക് ഇതാ ഒരു സന്തോഷവാർത്ത.... ഒന്നര മാസമായി അടഞ്ഞു കിടക്കുന്ന മദ്യവിൽപ്പന ശാലകൾ നാളെ മുതൽ തുറക്കുമെന്നത് ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നതാണ്.
എന്നാൽ അതിനു മുന്നിൽ നിന്നിരുന്ന പ്രതിസന്ധി ബെവ്ക്യൂ ആപ്പ് വഴി എങ്ങനെ മദ്യവിതരണം നടത്തും എന്നതാണ്. എന്നാലിപ്പോൾ അതിന് ഒരു ശ്വാശത പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബെവ്കോ വിൽപന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും എന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനത്തിലെത്തിയത്. സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് തീരുമാനം.
പ്രവർത്തന സജ്ജമാകാൻ ദിവസങ്ങളെടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതർ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനം.
കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി നാളെ മുതൽ മദ്യ വിൽപന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്. എന്നാൽ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്. സെർവർ സ്പേസ് ശരിയാക്കണം, പാർസൽ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യണം, സ്റ്റോക്ക് വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്.
മൊബൈൽ കമ്പനികളുമായി ഒടിപി സംബന്ധിച്ച് കരാർ ഉണ്ടാക്കണമെന്നതാണ് മറ്റൊരു കടമ്പ. മാത്രമല്ല കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളിൽ മദ്യ വിൽപ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വിൽപ്പനശാലകളെ ആപ്പിൽ നിന്ന് ഒഴിവാക്കണം തുടങ്ങിയ പ്രായോഗിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കിയത്.
ഷോപ്പുകളിൽ ശാരീരിക അകലം പാലിക്കുന്നതിനു കർശന നടപടിയെടുക്കും. ഇതിനു പൊലീസിന്റെ സഹായം തേടാനും തീരുമാനമായി. ഷോപ്പുകൾ വൃത്തിയാക്കാൻ റീജനൽ മാനേജർമാർക്കും മാനേജർമാർക്കും ബവ്കോ എംഡി നിർദേശം നൽകി. ഏപ്രിൽ 26 മുതൽ ഷോപ്പുകൾ അടഞ്ഞു കിടക്കുകയാണ്.
ആപ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ബവ്കോ എംഡി ബുധനാഴ്ച രാവിലെ ഫെയർകോഡ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ആപ്പിന്റെ സാങ്കേതിക സംവിധാനത്തെക്കുറിച്ച് പ്രതിനിധികൾ വിശദീകരിച്ചു.
പിന്നീട് എക്സൈസ് തലത്തിലും സർക്കാർ തലത്തിലും ചർച്ചകൾ നടത്തിയശേഷമാണ് ആപ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ആപ് പൂർണ സജ്ജമാകാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് കമ്പനി പ്രതിനിധികൾ അറിയിച്ചത്.
കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ആപ്പിന്റെ പ്രവർത്തനം സംബന്ധിച്ച് ബവ്കോയ്ക്കു പരാതിയുണ്ടായിരുന്നു. കൂടുതൽ ബുക്കിങ് ബാറുകൾക്കു പോകുന്നതായാണ് ആക്ഷേപം ഉയർന്നത്. ബവ്കോയ്ക്കു വരുമാനം കുറയുന്ന സാഹചര്യം ഒഴിവാക്കാനാണ് ആപ് ഒഴിവാക്കിയതെന്നറിയുന്നു.
ബാറുടമകളും ആപ്പ് വഴിയുള്ള വിൽപ്പനയ്ക്കു എതിരായിരുന്നു. സംസ്ഥാനത്ത് 604 ബാറുകളും 265 ബവ്കോ ഔട്ട്ലെറ്റുകളും 32 കൺസ്യൂമർഫെഡ് ഔട്ട്ലറ്റുകളുമാണ് പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha

























