സിനിമയില്‍ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 9 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു: സംഭവം പുറം ലോകം അറിയുന്നത് സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച സംവിധായകന്‍ പോലീസ് പിടിയിലായി. കിഴുവിലം പന്തലക്കോട് പാറക്കാട്ടില്‍ വീട്ടില്‍ ശ്രീകാന്ത് എസ് നായരാ(47)ണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.
പെണ്‍കുട്ടിയെ ഇപ്പോള്‍ ഒരു യുവാവ് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്ത് പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുവിന്റെ സുഹൃത്താണ് ശ്രീകാന്ത്. മൂന്ന് വര്‍ഷം മുന്‍പ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഈ സമയത്താണ് ശ്രീകാന്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇപ്പോള്‍ നടന്ന കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. വണ്ടര്‍ ബോയ്സ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളുമാണ് ഇയാൾ സംവിധാനം ചെയ്തത്.
https://www.facebook.com/Malayalivartha

























