ആ അഞ്ഞൂറില്‍ ഞങ്ങളില്ല! എന്തോക്കെ ഷോകളായിരുന്നു."ആ പോസ്റ്റ് ഇട്ടവരൊക്കെ എവിടെയാണാവോ? കെ പി സി സി പ്രസിഡന്റ് ചാർജ് എടുക്കുന്ന ചടങ്ങിൽ പ്രോട്ടോകോൾ പാലിക്കാതെ നിറഞ്ഞത് നിരവധിപേർ

കഴിഞ്ഞ മാസം, പൂര്‍ണ്ണമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ഞൂറ് പേരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ 'ആ അഞ്ഞൂറില്‍ ഞങ്ങളില്ല' എന്നൊക്കെ ഗീര്‍വാണം മുഴക്കിയവര്‍ ഇന്ന് കാണിച്ചത് എന്താണ് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത് .
പങ്കെടുത്ത ഓരോരുത്തരും കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കി, ഓരോരുത്തരും തമ്മില്‍ 2 മീറ്ററിലധികം അകലം ഉറപ്പാക്കി, എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത് . 'ആ 500 ഇല്‍ ഞങ്ങളില്ല ' എന്ന് വിലപിച്ചവരാണ് പുതിയ KPCC പ്രസിഡന്റ് ചാര്‍ജ് എടുക്കുന്ന ചടങ്ങില്‍ ഒരു പ്രോട്ടോക്കോളുമില്ലാതെ തിക്കി തിരക്കിയത് .
'കോണ്‍ഗ്രസിനു പകരം കോണ്‍ഗ്രസ് മാത്രം
ഉഡായിപ്പ് മുന്നണി യുടെ ഓരോ ലീലാ വിലാസങ്ങള്‍!!!
ആ അഞ്ഞൂറില്‍ ഞങ്ങളില്ല!
എന്തോക്കെ ഷോകളായിരുന്നു' എന്ന് ചിലര്‍
'ആ അഞ്ഞൂറില്‍ ഞങ്ങളില്ല' എന്ന് പോസ്റ്റ് ഇട്ടവരൊക്കെ എവിടെയാണാവോ!!!എന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്.
നാടോടിക്കാറ്റിലെ മോഹന്‍ലാലും ശ്രീനിവാസനും കൂടി പറയുന്ന 'അത് ഞങ്ങളല്ല സാര്‍' എന്ന വിഡിയോയും ഈ പേരില്‍ കറങ്ങുന്നുണ്ട് .ആ 500-ല്‍ അവരില്ല എന്ന് പറഞ്ഞത് കൊറോണ പകര്‍ന്നെങ്കിലോ എന്ന് കരുതി അല്ല!!
ആ കാഴ്ച കാണാനുള്ള മനഃകരുത്ത് ഇല്ലാത്തതുകൊണ്ട് ആയിരുന്നു!! എന്നൊക്കെയാണ് കമെന്റുകൾ വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























