ദേശീയപാതയില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്... ഇടിയുടെ ആഘാതത്തില്‍ പിക്കപ്പിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു

ദേശീയപാതയില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. പെരുമ്പാവൂര്‍ സ്വദേശികളായ ബിനു, ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ തിരുവങ്ങൂര്‍ അണ്ടി കമ്പനിക്ക് മുന്‍പിലായിരുന്നു അപകടം. തിരുവങ്ങൂര്‍ കാലിത്തീറ്റ ഗോഡൗണിലേക്ക് വന്ന ലോറിക്ക് പിന്നില്‍ പെരുമ്പാവൂരില്‍ നിന്നും വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പിക്കപ്പിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് നാട്ടുകാരുടെ സഹായത്തോടെയാണ് പിക്കപ്പ് ലോറിയിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha
























