Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേതനമില്ലാതെ നാലുമാസം! ഇരുട്ടടിയായി തുക വെട്ടിക്കുറയ്ക്കൽ; തങ്ങളുടെ പ്രശ്നം ശ്രദ്ധയിൽ പെടുത്തിയില്ലെന്ന് പ്രേരക്മാര്‍

05 JULY 2021 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

സംസ്ഥാനത്ത് സാക്ഷരതാമിഷനു കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്, അസി. പ്രേരക്, നോഡൽ പ്രേരക്മാർക്ക് നാലുമാസമായി വേതനമില്ല. സാക്ഷരതാമിഷനുകീഴിൽ 1993 പേർ നിലവിൽ ജോലി ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് എല്ലാ വിഭാഗക്കാരെയും പരിഗണിക്കുമ്പോൾ തങ്ങളുടെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്താൻപോലും ആരുമില്ലെന്നാണ് ഇവർ പറയുന്നത്.

മാസത്തിൽ 12,000 രൂപയാണ് പ്രേരകിന്റെ വേതനം. നോഡൽ പ്രേരകിന് 15,000 രൂപ, അസി. പ്രേരകിന് 10,500 രൂപ എന്നിങ്ങനെയും. ഇത് നൽകുന്നില്ലെന്നുമാത്രമല്ല, ഓരോ പ്രേരകിനും ടാർഗറ്റ് നിശ്ചയിച്ച് ഈ തുക വെട്ടിക്കുറയ്ക്കുന്നുവെന്നതും പ്രശ്നമാണ്. നാലാംക്ലാസ്, ഏഴാംക്ലാസ്, എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി എന്നിവയിൽ തുല്യതാപരീക്ഷയെഴുതാൻ നിശ്ചിത എണ്ണം പഠിതാക്കളെ കണ്ടെത്തണമെന്നാണ് വ്യവസ്ഥ.

ഓരോ വിഭാഗത്തിലും 25 വീതം 100 പേരെ വേണം ഓരോ വർഷവും കണ്ടെത്താൻ. എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പഠിതാക്കളിൽനിന്നുള്ള ഫീസാണ് സാക്ഷരതാമിഷന്റെ തനതുഫണ്ട്. ഇതുറപ്പാക്കാനാണ് കർക്കശനിബന്ധന. ആളെണ്ണം തികയ്ക്കാനായില്ലെങ്കിൽ പ്രതിമാസ വേതനത്തിൽ പകുതിയോളം കിട്ടാതാവും.

സാക്ഷരതാപ്രവർത്തനം മൂന്നുപതിറ്റാണ്ട് പിന്നിട്ടശേഷവും നാലാംക്ലാസ് തുല്യതയ്ക്ക് ആളെ കണ്ടെത്തുന്നതെങ്ങനെയെന്നതാണ് ചോദ്യം. അസാധ്യമായ ടാർഗറ്റ് നിശ്ചയിച്ച് വേതനം വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ആക്ഷേപം.

കോവിഡ് പ്രതിരോധം ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ നിർദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിൽനിൽക്കേണ്ടവരാണ് പ്രേരകുമാർ. അതെല്ലാം ഒരു പരാതിയുമില്ലാതെ നിർവഹിച്ചിട്ടും യാത്രയ്ക്കും ഭക്ഷണത്തിനുമുള്ള വേതനം പോലും ലഭിക്കാത്ത അവസ്ഥയാണ്.

രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ വിദ്യാകേന്ദ്രങ്ങളിലാണ് ഇവരുടെ ജോലി. തുടർന്ന് ഫീൽഡ് വർക്കും ചെയ്യണം. മലയോരമേഖലകളിൽ കിലോമീറ്ററുകൾ ഒരുദിവസം യാത്ര ചെയ്യേണ്ടിവരുന്നു.

ഫീൽഡ് പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഫോട്ടോയും അതത് മാസം ജില്ലാ ഓഫീസിൽ നൽകണം. ഇതിന് കുറഞ്ഞത് 1000 രൂപയെങ്കിലും ചെലവുവരും. യാത്രപ്പടിയോ, സ്റ്റേഷനറിച്ചെലവുകളോ നൽകാറില്ല. എല്ലാം കഴിഞ്ഞ് പ്രേരകുമാർക്ക് ശരാശരി കൈയിൽ കിട്ടുന്നത് 5000 രൂപയ്ക്കും താഴെ. അതും നാലുമാസമായി കിട്ടുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (32 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (46 minutes ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (1 hour ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (1 hour ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

Malayali Vartha Recommends