Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കൂട്ടുകാരന് വേണ്ടിയാണ് താൻ എംഎൽഎയെ വിളിച്ചത്: സിനിമാ നടനും എംഎൽഎയും ആയതുകൊണ്ട് തനിക്ക് സഹായം കിട്ടുമെന്ന് കരുതി: ഫോൺ കോൾ റെക്കോർഡ് ചെയ്തത് ആ വ്യക്തിക്കു വേണ്ടി: അയാൾക്ക് മാത്രമേ ഷെയർ ചെയ്തിട്ടുള്ളൂ: വെളിപ്പെടുത്തലുമായി മുകേഷിനെ വിളിച്ച കുട്ടി

05 JULY 2021 04:45 PM IST
മലയാളി വാര്‍ത്ത

തന്നെ വിളിച്ച കുട്ടിയെ വഴക്ക് പറഞ്ഞ മുകേഷ് എംഎൽഎയുടെ ഫോൺ റെക്കോർഡും മുകേഷിന്റെ വാക്കുകളും രാഷ്ട്രീയ ലോകത്തിൽ വീണ്ടും ഒരു വമ്പൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

എന്നാൽ ഇപ്പോളിതാ മുകേഷ് എംഎൽഎ യുടെ തലകുനിപ്പിക്കുന്ന രീതിയിലുള്ള മറുപടിയാണ് ആ കുട്ടി നൽകിയിരിക്കുന്നത്. കാര്യങ്ങളും സ്ഥിതികളും മനസ്സിലാക്കി വളരെ പക്വതയോടെയാണ് ആ കുട്ടി എംഎൽഎയുടെ ദേഷ്യത്തോടെയുള്ള വാക്കുകൾക്ക് മറുപടി നൽകിയിരിക്കുന്നത്.

കുട്ടിയുടെ വാക്കുകൾ ഇങ്ങനെ "എനിക്ക് അത് സാരമില്ല: ആറ് പ്രാവശ്യം തുടരെ വിളിക്കുമ്പോൾ ആർക്കായാലും ദേഷ്യം വരും: അദ്ദേഹം ഗൂഗിൾ മീറ്റിൽ പങ്കെടുക്കുകയായിരുന്നു: ഞാൻ വിളിച്ചപ്പോൾ ആ മീറ്റിംഗ് കട്ടായി: അങ്ങനെ വന്നാൽ ആരായാലും ദേഷ്യപ്പെടും: സിനിമാനടനും പിന്നെ എംഎൽഎയും ആയതുകൊണ്ടാണ് തന്നെ സഹായിക്കുമെന്ന ഉറപ്പോടെ വിളിച്ചത്: തന്റെ കൂട്ടുകാരനു വേണ്ടി ആയിരുന്നു എംഎൽഎയെ വിളിച്ചത്:

എനിക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങിയത് അമ്മയുടെ സാലറിയിൽ നിന്നായിരുന്നു: എന്റെ കൂട്ടുകാരന് അങ്ങനെ പോലും വാങ്ങിക്കാൻ സാഹചര്യമില്ല: അപ്പോഴാണ് എംഎൽഎയെ വിളിച്ചാൽ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാകും എന്ന് കരുതിയത്: കൂട്ടുകാരനു വേണ്ടിയായിരുന്നു ഞാൻ വിളിച്ചത്: അവനെ കേൾപ്പിക്കാൻ വേണ്ടിയിട്ട് ആയിരുന്നു റെക്കോർഡ് ചെയ്തത്:റെക്കോർഡ് അവന് മാത്രമാണ് ഞാൻ ഷെയർ ചെയ്തു കൊടുത്തത്: അവൻ വേറെ ആർക്കോ ഷെയർ ചെയ്തു: അങ്ങനെയാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ എത്തിയത്:""

ഈ വിഷയത്തിൽ തനിക്ക് വേറെ പ്രശ്നങ്ങൾ ഇല്ലെന്നും ആ കുട്ടി ആവർത്തിച്ചു പറയുകയുണ്ടായി. വളരെ സത്യസന്ധമായ ഒരു ആവശ്യമായിരുന്നു ആ കുട്ടി ഉയർത്തിയത് എന്നകാര്യം ശ്രദ്ധേയം.

അതേ സമയം തനിക്ക് വന്ന ഫോൺവിളിയിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുകേഷ് പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയവർക്കെതിരെ യും നിയമപരമായി പോരാടാൻ ഒരുങ്ങുകയാണ് മുകേഷ് എംഎൽഎ.

പാലക്കാട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ വിദ്യാർഥിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കുട്ടിക്ക് ഫോൺ നമ്പർ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റിക്ക് അടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പോലീസിൽ പരാതി നൽകുമെന്നുമാണ് മുകേഷ് പ്രതികരിച്ചത്.

അത്യാവശ്യകാര്യം പറയാനാണെന്നു വിദ്യാർഥി പറയുമ്പോൾ യോഗത്തിലാണെന്നും എന്തിനാണ് തുടർച്ചയായി വിളിക്കുന്നതെന്നും ചോദിച്ചതിനുപിന്നാലെയാണ് മുകേഷ് പൊട്ടിത്തെറിച്ചത്.

തന്നെ വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിന് കോൾ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുൻപ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുൻപും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോൺ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമമെന്നുമാണ് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.

എനിക്കും മക്കളുണ്ട്. ചൂരൽവെച്ച് അടിക്കണമെന്നു പറഞ്ഞത് സ്നേഹശാസനയായാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിനുമുന്നിൽ കൊണ്ടുവരും. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കിൽ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു

ഒറ്റപ്പാലം മീറ്റ്ന സ്വദേശിയാണ് വിദ്യാർഥി. പത്താം ക്ലാസ് വിദ്യാർഥിയായ കുട്ടി സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇതിനിടെ വി.കെ.ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയിരുന്നു . കുട്ടിയുടെ പ്രതികരണം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി അറിയിക്കുന്നത്.
പാറപ്പുറം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (4 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (9 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (9 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends