വടക്കന്‍ ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിർദ്ദേശം; പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

വടക്കന്‍ ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്കി. ഇക്കാര്യം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
അനുബന്ധരോഗങ്ങളുള്ള പ്രായം കുറഞ്ഞവര്‍ ആശുപത്രികളില്‍ പോകാന്‍ വിമുഖത കാണിക്കുന്നത് പ്രശ്നമാകുന്നുണ്ട്. അവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുവാന്‍ കാമ്ബയിന് ഒന്നുകൂടി ശക്തിപ്പെടുത്തണം. വാര്‍ഡ്തല സമിതി ഇക്കാര്യത്തില്‍ അവരെ നിര്‍ബന്ധിക്കണം. ക്വാറന്റൈന് കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാര്‍ഡ്തല സമിതി ഉറപ്പാക്കണം.
പ്രാഥമിക സമ്ബര്ക്കക്കാരുടെ വിവരങ്ങള്‍ കോവിഡ്പോര്‍ട്ടലില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യ പ്രവര്‍ത്തകരും മറ്റും വയോജനങ്ങള്‍ക്ക് വേണ്ടി വാക്സിന് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























