പതിനേഴുകാരനെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡ നത്തിനിരയാക്കി; സംഭവത്തിൽ വിമുക്ത ഭടനായ മധ്യവയസ്‌കന്‍ അറസ്റ്റിൽ

പതിനേഴുകാരനെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡ നത്തിനിരയാക്കിയ വിമുക്ത ഭടനായ മധ്യവയസ്‌കന്‍ പിടിയില്‍. മയ്യില്‍ വേളം സ്വദേശി ഈരാട പൊടിക്കുണ്ട് ഹൗസില്‍ കൃഷ്ണ (54) നെ യാണ് പോക്‌സോ നിയമപ്രകാരം മയ്യി ല്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍. മനോജ് അറസ്റ്റു ചെയ്തത്.
ഇന്നലെ ഉച്ചയോടെയാണ് കേസിനാസ് പദമായ സംഭവം. വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ മദ്യം നല്‍കി പ്രതി പീഡിപ്പിക്കുകയായിരുന്നു പീഡന വിവരം പുറത്തറിഞ്ഞതോടെ മദ്യ ലഹരിയിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പൊലീസ് കോടതി റിമാന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha
























