ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ശാന്ത രാജന്‍ പി.ദേവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ശാന്ത രാജന്‍ പി.ദേവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ രണ്ടാം പ്രതിയാണ് ഉണ്ണിയുടെ അമ്മയായ ശാന്ത രാജന്‍ പി.ദേവ്. ജാമ്യം അനുവദിച്ചാല്‍ അതു കേസിന്റെ ശരിയായ അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ശാന്ത ഇപ്പോഴും ഒളിവിലാണ്. മരണപ്പെട്ട പ്രിങ്കയുടെ ദേഹത്ത് 15 മുറിവുകളുണ്ടായിരുന്നു. പ്രതികളെ ചോദ്യം ചെയ്‌താല്‍ മാത്രമേ ഇതേക്കുറിച്ച് അറിയുവാന്‍ കഴിയുകയുള്ളൂയെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
സ്‌ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ പ്രിയങ്കയ്ക്കു ഭര്‍ത്താവ് ഉണ്ണിയില്‍നിന്നു നിരന്തരം പീഡനം ഏല്‍ക്കേണ്ടി വന്നു എന്നാണു പ്രിയങ്കയുടെ സഹോദരന്‍ പൊലീസിനു നല്‍കിയ പരാതി.
https://www.facebook.com/Malayalivartha
























