ടുഷ്യൻ എടുക്കാൻ എന്ന വ്യാജ്യേന ആൺകുട്ടികളെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം; ഒളിവിൽ പോയ അധ്യാപകനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസ്

നെടുമ്പാശ്ശേരിയിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം. ട്യൂഷൻ അധ്യാപകനെ കൈയ്യോടെ പിടികൂടി പോലീസ്. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസിനെയാണ് (59) നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്..
പരാതിയിൽ പറയുന്നത് ടുഷ്യൻ എടുക്കാൻ എന്ന കള്ളം പറഞ്ഞ് കുട്ടികളെ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാണിച്ചു എന്നാണ്. ഈ സംഭവത്തിന് ശേഷം ഇദ്ദേഹം ഒലിവിൽ പോയിരുന്നു, തുടർന്ൻ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
ജില്ല പൊലീസ് മേധാവി കെ. കാര്ത്തിക്കിെന്റ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ അനീഷ് കെ. ദാസ്, എ.എസ്.എമാരായ ബിജേഷ്, ബാലചന്ദ്രന്, അഭിലാഷ്, എസ്.സി.പി.ഒമാരായ റോണി, ജിസ്മോന്, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക്ക് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























