വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. മലയിന്‍കീഴ് സ്റ്റേഷന്‍ പരിധിയില്‍ വിളവൂര്‍ക്കല്‍ പാവച്ചക്കുഴി കൊടിപ്പറമ്ബില്‍ വീട്ടില്‍ റിട്ട. കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ദാമോദരന്‍ നായരുടെ ഭാര്യ നിര്‍മ്മലകുമാരി (73) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രി 12നും പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് സംഭവമെന്നു കരുതുന്നു. ഓടിട്ട ഒറ്റനില വീട്ടില്‍ ദമ്ബതികള്‍ മാത്രമാണ് താമസിച്ചിരുന്നത്. രാവിലെ എണീറ്റപ്പോള്‍ നിര്‍മ്മലകുമാരിയെ കാണാതായതോടെ അന്വേഷണം നടത്തിയ ദാമോദരന്‍ നായരാണ് വീടിന്‍റെ അടുക്കളവാതില്‍ തുറന്നു കിടക്കുന്നതും ഇതിനു സമീപത്തായി മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതും.
മൃതദേഹത്തിന് സമീപത്തു നിന്ന് മണ്ണെണ്ണ കന്നാസും തീപ്പെട്ടിയും കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മറവി രോഗം കാരണം വിഷമം അനുഭവിക്കുന്നതായും ആരോഗ്യമുള്ള സമയത്ത് മറ്റുള്ളവരെ വിഷമിപ്പിക്കാതെ മരിക്കുന്നതാണ് നല്ലത് എന്നുമുള്ള രീതിയിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. കൈകാലുകള്‍ ഒഴികെ ബാക്കി ശരീരഭാഗങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്.
മക്കള്‍: അരുണ്‍കുമാര്‍, അര്‍ച്ചന. മരുമക്കള്‍: കവിത, രമേഷ്. മലയിന്‍കീഴ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























