സ്കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ വെച്ച് പീഡിപ്പിച്ചു; സന്മാര്‍ഗ അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

സ്കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ വെച്ച് പീഡിപ്പിച്ച സന്മാര്‍ഗ അധ്യാപകന് ഇരുപത്തിയൊമ്ബതര വര്‍ഷം തടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. പാവറട്ടി പുതുമനശ്ശേരിയിലുള്ള സ്കൂളിലെ മോറല്‍ സയന്‍സ് അധ്യാപകന്‍ നിലമ്ബൂര്‍ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടില്‍ അബ്ദുല്‍ റഫീഖി (44)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
2012ലാണ് സംഭവം നടന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുമ്ബോള്‍ ബസില്‍ തളര്‍ന്ന് മയങ്ങിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.
സാക്ഷികളായ അധ്യാപകര്‍ കേസിന്‍റെ വിചാരണ വേളയില്‍ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ കേസ് തെളിയിക്കുകയായിരുന്നു. പാവറട്ടി ഇന്‍സ്പെക്ടറായിരുന്ന എം.കെ. രമേഷും എ. ഫൈസലുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ അധ്യാപകന്‍ രണ്ടു വര്‍ഷം ഒമ്ബത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. പോക്സോ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം തൃശൂര്‍ ജില്ലയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് ആണിത്.
https://www.facebook.com/Malayalivartha

























