നിയന്ത്രണം വിട്ടു വന്ന പിക്കപ്പ് വാൻ നിര്‍ത്തിയിട്ട ട്രെയിലറിന് പിന്നില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവര്‍ വാന്‍ യാത്രികർ

നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ട ട്രെയിലറിന് പിന്നിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ വെട്ടിമുകളിന് സമീപം മരങ്ങാട്ടികാല വളവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം.
പരിക്കേറ്റവര്‍ വാന്‍ യാത്രികരാണ്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം പതിയിരിക്കുന്ന വളവിനോട് ചേര്‍ന്ന് ട്രെയിലര്‍ നിര്‍ത്തിയിട്ടതും പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതുമാണ് അപകടകാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
https://www.facebook.com/Malayalivartha

























