ബൈക്ക് തടി ലോറിയിൽ തട്ടി റോഡിൽ തെറിച്ചു വീണു; ആശുപതിയിലെത്തിച്ച് നിമിഷനേരങ്ങൾക്കുള്ളിൽ മരണപെട്ടു

ബൈക്ക് തടി ലോറിയില്‍ തട്ടി റോഡില്‍ തെറിച്ചു വീണ ബൈക്ക് യാത്രികന്‍ മരിച്ചു. സംഭവം മുവാറ്റുപുഴയിൽ നഗര മധ്യത്തില്‍ ആശ്രമം ബസ് സ്റ്റാന്‍റിനു മുന്നില്‍ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടം സംഭവിക്കുന്നത്.
മൂവാറ്റുപുഴ ഹോസ്റ്റല്‍ പടി പാണ്ടന്‍ പാറ പുത്തന്‍ പുരയില്‍ വിജയന്‍റെ മകന്‍ സുജിത്ത് (42) ആണ് മരണപ്പെട്ടത്. ലോറിയെ മറികടക്കുന്നതിനിടെ ഇടിച്ച് റോഡില്‍ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ നാട്ടുകാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.
മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ഭാര്യ: സബിത. മകള്‍ : ദേവിക. എ.ഐ.ടി.യു സി തൊഴിലാളിയായിരുന്നു.
https://www.facebook.com/Malayalivartha

























