മിസ് കേരള അടക്കം മൂന്ന് പേര്‍ അപകടത്തില്‍ മരിച്ച സംഭവം... ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ നിര്‍ണായക ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറി; ഒരു ഡിവിആര്‍ കൂടി ലഭിക്കാന്‍ ഉണ്ടെന്ന് പൊലീസ്

മിസ് കേരള അടക്കം മൂന്ന് പേര്‍ അപകടത്തില്‍ മരിച്ച മരിച്ച കേസില്‍ ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ട് പൊലീസിന് കൈമാറി. രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് കൈമാറിയത്.
ഒരു ഡിവിആര്‍ കൂടി ലഭിക്കാന്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയി ജോസഫ് വയലാട്ടില്‍ രാവിലെ 10.30 നാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
അസിസ്റ്റന്റ് കമ്മീഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. റോയ് നശിപ്പിച്ചെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയ രണ്ട് ഡിവിആറുകളില്‍ ഒരെണ്ണം പൊലീസിന് കൈമാറിയാതായി എസിപി അറിയിച്ചു.
എന്നാല്‍ ഇത് മാത്രമല്ല ഹോട്ടലിലെ സംഭവദിവസത്തേതുള്‍പ്പടെ ദൃശ്യങ്ങള്‍ സൂക്ഷിച്ച മറ്റൊരു ഹാര്‍ഡ് ഡിസ്‌ക് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് ഹാജരാക്കണമെന്ന് റോയിയോട് പൊലീസ് ആവശ്യപ്പെട്ടു. ഉടന്‍ ഹാജരാക്കാമെന്ന് റോയി അറിയിച്ചിട്ടുണ്ട്. കേസില്‍ ഡിജിപി ഇടപെട്ടതിന് ശേഷമാണ് റോയിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയത്. ഹോട്ടല്‍ ഉടമയ്ക്ക് പൊലീസ്, രാഷ്ട്രീയ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് അറിയുന്നത്.
റോയിയുടെ നിര്‍ദ്ദേശപ്രകാരം മോഡലുകളുടെ കാര്‍ പിന്തുടര്‍ന്ന കെ.എല്‍ 40 ജെ 3333 എന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജുവിനെ ഇന്നലെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഹോട്ടലിലെ ജീവനക്കാരെയും റോയിയെയും സൈജു അന്ന് അപകടശേഷം വിളിച്ചിരുന്നു. റോയി വയലാട്ടിന്റെ സുഹൃത്താണ് സൈജു.
ആന്‍സി കബീറും മറ്റുളളവരും നന്നായി മദ്യപിച്ചിരുന്നതായും ഇവര്‍ മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറയാനാണ് കാറില്‍ പിറകെ പോയതെന്നാണ് സൈജു പൊലീസിന് നല്‍കിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്നതായും ഇവിടെ നിന്ന് വഴക്കുണ്ടായ ശേഷമാണ് ആന്‍സി കബീറും സംഘവും കാറില്‍ പുറപ്പെട്ടതെന്നും സൂചനകള്‍ ലഭിച്ചിരുന്നു. കാര്‍ അപകടത്തില്‍ പെട്ടശേഷം സൈജുവും ഇവരുടെ സുഹൃത്തുക്കളും അപകടം നടന്ന കാര്‍ നിരീക്ഷിച്ചശേഷം ഉടന്‍ തന്നെ മടങ്ങിയിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചു.
https://www.facebook.com/Malayalivartha