ഭാര്യയുടെയും കാമുകന്റെയും അശ്ളീല വീഡിയോ കണ്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം; കാമുകനു പിന്നാലെ ഭാര്യയും അറസ്റ്റില്‍

യുവവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെ പ്രേരണാകുറ്റം ചുമത്തി വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം മടത്തുനട ലെയിന്‍ സുരേഷ് നിലയത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് പിടിയിലായിരിക്കുന്നത്.
മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാ ഭവനില്‍ ശിവന്‍കുട്ടിയുടെ മകനും ഇപ്പോള്‍ പിടിയിലായ അഖിലയുടെ ഭര്‍ത്താവുമായ ശിവകുമാര്‍ (34) 2019 സെപ്റ്റംബര്‍ മാസത്തില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അഖിലയുടെ കാമുകന്‍ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ വിഷ്ണു (30) നേരത്തെ അറസ്റ്റിലായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശിവകുമാര്‍-അഖില ദമ്ബതികളുടേത് പ്രേമവിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. 2016-17 കാലഘട്ടത്തില്‍ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജന്‍സിയില്‍ അഖിലയ്ക്ക് ജോലി ലഭിച്ചിരുന്നു.
ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുക്കുന്നതും. ക്രമേണ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാര്‍ അഖിലയുടെ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു.
ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടില്‍ താമസമാക്കി. ഇതില്‍ മനംനൊന്താണ് ശിവകുമാര്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ശിവകുമാറിനെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ വിളപ്പില്‍ശാല പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്‍റെ അന്വേഷണത്തിനൊടുവിലാണ് അഖിലയുടെ അറസ്റ്റ്. സി.ഐ എന്‍. സുരേഷ് കുമാര്‍, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആര്‍.വി ബൈജു എന്നിവര്‍ പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha