ഇത്തവണ അവാർഡ് ലഭിച്ചത് ഊർജ്ജം പകരുന്ന ചിത്രങ്ങൾക്ക്; നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്ത് മുഖ്യമത്രി

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.
വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനുളള പുരസ്കാരം ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം അന്ന ബെന്നും ഏറ്റുവാങ്ങി.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനു വേണ്ടി ജിയോ ബേബി ഏറ്റുവാങ്ങി. സാംസ്കാരിക ഊര്‍ജം പകരുന്ന ചിത്രങ്ങള്‍ക്കാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര രംഗത്തെ വിവിധ വിഭാഗങ്ങളിലായി 48 അവാര്‍ഡുകളാണ് വിതരണം ചെയ്തത്. എം.ജയചന്ദ്രന്റെ നേതൃത്വത്തില്‍ പ്രിയഗീതം എന്ന സംഗീത പരിപാടിയും ചടങ്ങില്‍ അരങ്ങേറി.
https://www.facebook.com/Malayalivartha

























