വാക്‌സിന്‍ എടുക്കാതിരിക്കുന്നതിനെ സര്‍ക്കാര്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല; ഇപ്പോഴും വാക്‌സിൻ എടുക്കാതിരിക്കുന്ന അയ്യായിരത്തോളം അധ്യാപകര്‍ : കര്‍ശന നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് വാക്സിന്‍ എടുക്കാന്‍ വിസമ്മതം അറിയിച്ച അയ്യായിരത്തോളംഅധ്യാപകര്‍ക്കെതിരെ കര്‍ശന നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അധ്യാപകരെ പരിശോധനയ്ക്ക് വിധേയരാക്കി, ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
വാക്‌സിന്‍ എടുക്കാതിരിക്കുന്നതിനെ സര്‍ക്കാര്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അരോഗ്യപ്രശ്‌നങ്ങളുടെ പേരിലും വിശ്വാസത്തിന്റെ പേരിലുമാണ് ഒരുകൂട്ടം അധ്യാപകരുടെ വിമുഖത. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നമുള്ളവരെ ഒഴിവാക്കും. മറ്റുള്ളവരെല്ലാം വാക്‌സിനെടുക്കണം. അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്.
https://www.facebook.com/Malayalivartha

























