Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പേടിച്ചത് സംഭവിക്കരുതേ... ഒമിക്രോണ്‍ വേരിയന്റ് അതിവേഗം പകരുമെന്ന് റിപ്പോര്‍ട്ട്; രോഗികളുടെ എണ്ണം കൂടിയതയോടെ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസം; ഏറ്റവും കൂടുതല്‍ രോഗികള്‍ ദക്ഷിണാഫ്രിക്കയില്‍

30 NOVEMBER 2021 08:09 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരത്തെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ കടുത്ത നിയന്ത്രണത്തിലാണ്. തങ്ങളുടേ രാജ്യത്തില്‍ ഒമിക്രോണ്‍ എത്താതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. അതിനിടെ വളരെ ഉയര്‍ന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍, ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 16 രാജ്യങ്ങളിലായി കേസുകള്‍ 185 കവിഞ്ഞു.

110 രോഗികളുള്ള ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ പോര്‍ച്ചുഗലില്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ 13 പേര്‍ക്കും സ്‌കോട്‌ലന്‍ഡില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിര്‍ത്തി അടച്ചു. ഓസ്‌ട്രേലിയ വിമാനവിലക്ക് ഡിസംബര്‍ 15 വരെ നീട്ടി. ഇന്തൊനീഷ്യ ഹോങ്കോങ്ങില്‍ നിന്നുള്ള യാത്രക്കാരെയും വിലക്കി.

അതേസമയം ഇന്ത്യയും ഒമിക്രോണ്‍ ഭീഷണിയിലാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സാംപിള്‍ തുടര്‍പരിശോധനയ്ക്കയച്ചു. കഴിഞ്ഞദിവസം ബെംഗളൂരുവിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരില്‍ ഒരാള്‍ക്കു ഡെല്‍റ്റ വകഭേദമല്ല ബാധിച്ചതെന്നു കര്‍ണാടക അറിയിച്ചു. ഒമിക്രോണ്‍ ആണോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ആയി ചര്‍ച്ച നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ മറുപടി നല്‍കി. സമ്പര്‍ക്കപട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 24നു ഡല്‍ഹി വഴി മുംബൈയിലെത്തിയ ഡോംബിവ്‌ലി സ്വദേശി കോവിഡ് പോസിറ്റീവാണെങ്കിലും ഒമിക്രോണ്‍ ആണെന്നു സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തുനിന്നു നേരത്തേ എത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ഏതാനും ആഴ്ച കൂടി കാത്തിരിക്കാതെ ഒമിക്രോണിന്റെ തീവ്രത സംബന്ധിച്ച ചിത്രം വ്യക്തമാകില്ലെന്നാണു ശാസ്ത്രജ്ഞരുടെ നിലപാട്. മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ പടരും, വാക്‌സീന്‍ എടുത്തവരെയും ബാധിക്കും. അതേസമയം വാക്‌സിനേഷന്‍ കടുത്ത രോഗാവസ്ഥയും മരണസാധ്യതയും ഒഴിവാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഒമിക്രോണ്‍ ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം, പുതിയ വകഭേദം കൂടുതല്‍ വ്യാപന ഭീഷണി സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പുണ്ട്. അസാധാരണ രീതിയില്‍ ജനിതക മാറ്റം സംഭവിച്ച വകഭേദമാണിത്. ചില മേഖലകളില്‍ ഇതു ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കാം. കോവിഡ് വന്നുപോയതു വഴിയും വാക്‌സീന്‍ വഴിയും കിട്ടുന്ന സുരക്ഷയെ ഒമിക്രോണ്‍ മറികടക്കുന്നു. വിശദമായ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മുഴുവന്‍ രാജ്യങ്ങളും വാക്‌സീന്‍ കുത്തിവയ്പ് ശക്തിപ്പെടുത്താന്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡാനം നിര്‍ദേശിച്ചു. ചില രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതുള്‍പ്പെടെ നടപടികളെ അദ്ദേഹം വിമര്‍ശിച്ചു.

ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ അതിസൂക്ഷ്മ ത്രിമാന ചിത്രം പുറത്തു വന്നു. ഡെല്‍റ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒട്ടേറെ ജനിതകമാറ്റം ഉണ്ടായി എന്ന വാദം ശരിവയ്ക്കുന്നതാണ് ചിത്രം.

മാറ്റങ്ങള്‍ അധികവും വൈറസിനെ മനുഷ്യകോശത്തിലേക്കു പ്രവേശിക്കാന്‍ അനുവദിക്കുന്ന സ്‌പൈക് പ്രോട്ടീനിലാണ്. എന്നാല്‍, കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായി എന്നതു കൊണ്ടു മാത്രം കൂടുതല്‍ അപകടകാരിയാണെന്നു പറയാനാവില്ലെന്നു വിദഗ്ധര്‍ പറയുന്നു.

ഡെല്‍റ്റ വകഭേദവുമായുള്ള താരതമ്യ ചിത്രവും പഠനം നടത്തിയ റോമിലെ ബാംബിനോ ജെസു ആശുപത്രിയും മിലാന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയും പ്രസിദ്ധീകരിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends