Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സ്വാമിയുടെ കുഴിമാടം പൊളിച്ചു ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചു; മൊബൈല്‍ ഷോപ്പ് കുത്തി തുറന്ന് വൻ മോഷണം, തെളിവില്ലാതിരുന്ന കേസിൽ തെളിവായത് ആ വിരലടയാളം: കുപ്രസിദ്ധ കുറ്റവാളി അലി അക്ബര്‍ 10 വര്‍ഷത്തിന് ശേഷം പൊലിസ് പിടികൂടിയത് ടൂറിസ്റ്റുകളുടെ വേഷത്തിൽ

30 NOVEMBER 2021 07:16 AM IST
മലയാളി വാര്‍ത്ത

മോഷണം, കവര്‍ച്ച, കഞ്ചാവ് കേസ്, കൊലപാതകം തുടങ്ങി 25 ഓളം കേസ്സുകളില്‍ പ്രതിയായ കൊടും കുറ്റവാളിയെ 10 വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ പിടികൂടി താനൂര്‍ പോലീസ്.
കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അലി അക്ബര്‍ (38) ആണ് പോലീസിന്റെ സമര്‍ത്ഥമായ നീക്കത്തില്‍ പിടിയില്‍ ആയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് എന്‍, സി. പി ഒ മാരായ സലേഷ്, സബറുദ്ധീന്‍ വിപിന്‍ എന്നിവര്‍ അടങ്ങിയ അന്വേഷണസംഘം ആണ് പ്രതിയെ വലയിലാക്കിയത്.തമിഴ്‌നാട് ഊട്ടിയിലുള്ള മഞ്ചാകൗറയിലെ അണ്ണാ കോളനിയില്‍ നിന്നും ആണ് പ്രതിയെ പിടികൂടിയത്.

2011 നവംബറില്‍ താനൂര്‍ വട്ടത്താണി ഉള്ള ബെസ്റ്റ് വേ മൊബൈല്‍സ് എന്ന സ്ഥാപനം പൂട്ടു പൊളിച്ച്‌ ഷട്ടര്‍ കുത്തി തുറന്ന് മൊബൈല്‍ ഫോണുകളും, കമ്ബ്യൂട്ടറും, മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും, 9500 രൂപയും മോഷ്ടിച്ചതിന് അലി അക്ബറിനെതിരെ താനൂര്‍ സ്റ്റേഷനില്‍ കേസ് ഉണ്ട്.

ഈ കേസില്‍ ആണ് ഇപ്പൊള്‍ പ്രതിയെ പിടികൂടിയത്.ഏറെക്കാലം അന്വേഷിച്ച്‌ പ്രതിയെ കുറിച്ച്‌ ഒരു തെളിവും കിട്ടാതെ കിടക്കുക ആയിരുന്ന കേസില്‍ നിര്‍ണായകം ആയത് പ്രതിയുടെ വിരലടയാളം തിരിച്ചറിയാന്‍ കഴിഞ്ഞത് ആണ്.

ഇക്കാലത്തിനിടെ ജയിലില്‍ ആയിരുന്ന അലി അക്ബറിന്റെ വിരലടയാളം അവിടെ നിന്നും ലഭിച്ചിരുന്നു. അന്നത്തെ കേസില്‍ ലഭിച്ച വിരലടയാളവുമായി ഇത് ചേരുന്നു എന്ന് മനസിലായതോടെ ആണ് പ്രതി അലി അക്ബര്‍ ആണെന്ന് പോലീസിന് വ്യക്തമായത്.

പ്രതിയെ അന്വേഷിച്ചു താനൂര്‍ പോലീസ് സെപ്റ്റംബര്‍ മാസം കണ്ണൂരിലുള്ള ചപ്പാരങ്കടവ് പോയി അന്വേഷണം നടത്തി. എന്നാല് പോലീസ് അന്വേഷിച്ചു വന്നതറിഞ്ഞ പ്രതി മൊബൈല്‍ ഓഫ് ആക്കി മുങ്ങുകയായിരുന്നു. പിന്നീട് മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം നിരവധി മൊബൈല്‍ നമ്ബറുകള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലൂടെ പ്രതി ഊട്ടി ഭാഗത്തു ലവ് ഡെല്‍ എന്ന സ്ഥലത്തു ഉണ്ട് എന്ന് മനസ്സിലാക്കുകയായിരുന്നു.

ഊട്ടിയില്‍ എത്തി പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ടൂറിസ്റ്റുകളുടെ വേഷത്തില്‍ പല ലോഡ്ജുകളില്‍ മാറി താമസിച്ചു ആളുകളെ നിരീക്ഷിച്ചു. എല്‍ ടി ടി ഇ ക്കാര്‍ താമസിക്കുന്നതും റൗഡികളുടെ തവളവുമായ മഞ്ജകൗറ എന്ന സ്ഥലത്തുള്ള അണ്ണാ കോളനിയില്‍ നിന്ന് ആണ് പ്രതിയെ കണ്ടെത്തിയത്.

2000ഓളം ആളുകള്‍ വിവിധ കോട്ടജുകളില്‍ തിങ്ങി പാര്‍ക്കുന്നതുമായ സ്ഥലത്തു നിന്നും പ്രതിയെ സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു.പ്രതിക്ക് കാസര്‍കോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ്, നീലേശ്വരം, കണ്ണൂര്‍ ജില്ലയില്‍ ആലക്കോട്, വയനാട് ജില്ലയില്‍ മീനങ്ങാടി, മാനന്തവാടി, മലപ്പുറം ജില്ലയില്‍ പൊന്നാനി, മഞ്ചേരി, പെരുമ്ബാടപ്പു, ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടം, പെരിങ്ങാവു എന്നീ പോലീസ് സ്റ്റേഷനുകളില്‍ 25 ഓളം കേസുകള്‍ ഉണ്ട്.

സദാനന്ദ സ്വാമി സമാധിയായി അടക്കം ചെയ്തപ്പോള്‍ ശവശരീരത്തിലെ ആഭരണങ്ങള്‍ കളവുചെയ്യാന്‍ ആനന്ദ ആശ്രമത്തിലെ കുഴിമാടം മാന്തിയ കേസില്‍ ഇയാള് പ്രതി ആണ്.

ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ആണ് ഈ കേസ്.പൊന്നാനി കണ്ടനകത്ത് ബീവറേജ് ഷോപ്പ് പൊളിച്ച്‌ മദ്യം മോഷ്ടിച്ച കേസിലും പെരിങ്ങാവില്‍ ഒരു സ്ത്രീയുടെ കൊലപാതക കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാള്‍. കടയുടെ ഷട്ടറുകള്‍ പൊളിക്കുന്നതില്‍ വിദഗ്ധനായ പ്രതി പല സ്ഥലങ്ങളിലായി താമസിച്ചു മോഷണം നടത്തി വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends