Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിക്കും! ലൈംഗികമായി ചൂഷണം ചെയ്യും, കാറില്‍ നക്ഷത്ര വേശ്യാലയത്തിന് സമാനമായ സംവിധാനങ്ങളും, ഗർഭ നിരോധന ഉറകളും... സിനിമാക്കാരും അടിമകൾ: മോഡലുകളുടെ അപകടത്തിലെ വില്ലന്‍ സൈജു തന്നെ, സൈജു തങ്കച്ചനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

30 NOVEMBER 2021 07:55 AM IST
മലയാളി വാര്‍ത്ത

മുന്‍ മിസ് കേരളയടക്കം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. പ്രതിയെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സൈജുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ഓഡി കാറും സാധനങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് ഒരു മണിക്കാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

അതേസമയം, യുവാക്കള്‍ക്കു ലഹരിമരുന്നു നല്‍കി കുറ്റകൃതൃങ്ങള്‍ക്കു പ്രേരണ നല്‍കുന്നവരുടെ സ്വഭാവമാണു സൈജു തങ്കച്ചന്റേതെന്ന് ഒടുവില്‍ പൊലിസും സമ്മതിച്ചിരിക്കുകയാണ്.

ഇയാൾക്കെതിരെ ഇനിയും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് സാധ്യത. സൈജു ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച്‌ ബ്ലാക്‌മെയില്‍ ചെയ്തതായും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ ബ്ലാക് മെയില്‍ ചതി അറിയാവുന്നതു കൊണ്ടാണ് മോഡലുകള്‍ അതിവേഗതയില്‍ കാറില്‍ പാഞ്ഞത്. ഇതാണ് അപകമായി മാറിയത്.

സൈജു പങ്കാളിയായ റാക്കറ്റിനെ ഭയന്നു പലരും ഇതുവരെയും പരാതിപോലും നല്കാൻ മുതിർന്നിട്ടില്ല. ഇത് പൊലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രമുഖ സിനിമാ നിര്‍മ്മാതാവിനും ഈ ഇടപാടുകളില്‍ പങ്കുണ്ട്. കൊച്ചിയില്‍ ഈ നിര്‍മ്മാതാവിനും ഹോട്ടലും മറ്റു സൗകര്യവുമുണ്ട്.

നമ്പര്‍ 18 ഹോട്ടലിനൊപ്പം ഇവിടേയും സൈജു താവളം അടിക്കാറുണ്ട്. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിക്കും. ഇവരെ ലൈംഗികമായി ചൂഷണവും ചെയ്യും.

ഭീഷണി വീഡിയോകള്‍ ചിത്രീകരിക്കുന്നത് മയക്കുമരുന്ന് കടത്തിന് ഇവരെ ഉപയോഗിക്കാനാണ്. നായ്ക്കളേയും മറ്റും ഉപയോഗിച്ചുള്ള ലഹരി കടത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. നമ്ബര്‍ 18 ഹോട്ടലില്‍ എത്തിയ മോഡലുകളേയും ഇയാള്‍ ഭീഷണിപ്പെടുത്തി.

അഫ്റ്റര്‍ പാര്‍ട്ടിക്ക് പങ്കെടുക്കാന്‍ നിര്‍ബന്ധം പിടിച്ചു. ഇതിനായുള്ള ശ്രമത്തെ എതിര്‍ത്തതാണു മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയില്‍ കാറില്‍ പിന്തുടരാനും കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഒക്ടോബര്‍ 31നു രാത്രി ഫോര്‍ട്ടുകൊച്ചി നമ്ബര്‍ 18 ഹോട്ടലിലെ സൈജുവിന്റെ സാന്നിധ്യവും ഇടപെടലുകളും ശല്യമായപ്പോഴാണു പാര്‍ട്ടി അവസാനിക്കും മുന്‍പ് ഇവര്‍ കാറില്‍ പുറത്തേക്കു പോയത്. ഇവരെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരിനു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. പിന്നെയും വിടാതെ പിന്‍തുടര്‍ന്നപ്പോഴാണു കാറിന്റെ വേഗം വര്‍ധിപ്പിച്ചത്. പീഡന ലക്ഷ്യത്തോടെയായിരുന്നു സൈജുവിന്റെ ഭീഷണികള്‍.

സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളടക്കം സംബന്ധിച്ച വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സ്ഥിരമായി ഡി.ജെ. പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്ന സൈജു, പാര്‍ട്ടിക്കെത്തിയിരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സൈജുവിന് ലഹരിമരുന്ന് കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചു. മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താന്‍ മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അത് കളവാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. ഈ ഫോണില്‍ മറ്റ് ചിലര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. പക്ഷേ ഇത് ചിത്രീകരിച്ചത് സൈജു തന്നെയാണ്. സൈജുവിന് ലഹരി ഇടപാടുകളുണ്ട് എന്നതും പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

ലഹരി ഉപയോഗിച്ചവര്‍ ആരൊക്കെയെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെയെല്ലാം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇയാള്‍ മുന്നെ പങ്കെടുത്ത ഡി.ജെ പാര്‍ട്ടികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുള്ള ചില യുവതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഇയാള്‍ക്കെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന പല ഡിജെ പാര്‍ട്ടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സൈജു കൈവശംവെക്കുന്ന ആഡംബര കാറില്‍നിന്ന് ഗര്‍ഭനിരോധന ഉറകളും കാമറയും പൊലീസ് കണ്ടെടുത്തിരുന്നു.

കാറില്‍ നക്ഷത്ര വേശ്യാലയത്തിന് സമാനമായ സംവിധാനങ്ങളും ഉണ്ടായിരുന്നു. കിടക്കയും ഡിജെ പാര്‍ട്ടിക്ക് വേണ്ട സംഗീത സംവിധാനവും ഉണ്ടായിരുന്നു. ഇതെല്ലാം വിഐപികള്‍ക്ക് നഗരം ചുറ്റി പെണ്‍കുട്ടികളെ ഉപയോഗിക്കാന്‍ വേണ്ടി ഒരുക്കിയതായിരുന്നു. വന്‍ തുകയാണ് ഔഡിയിലെ ലഹരി ആസ്വാദനത്തിന് ഇയാള്‍ വാങ്ങിയിരുന്നത്. സിനിമാക്കാര്‍ അടക്കം ഈ സംവിധാനം ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന.

ഫോര്‍ട്ട്‌കൊച്ചി നമ്ബര്‍ 18 ഹോട്ടലില്‍നിന്ന് ഇറങ്ങിയ മോഡലുകളുടെ കാറിനെ ഇയാള്‍ പിന്തുടര്‍ന്ന് താമസസൗകര്യം വാഗ്ദാനം ചെയ്തതായാണ് വിവരം. മോഡലുകളെ കുടുക്കാന്‍ നടത്തിയ ഈ നീക്കം അവര്‍ മനസ്സിലാക്കിയിരുന്നു. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ മോഡലുകള്‍ സഞ്ചരിച്ച കാര്‍ അമിത വേഗത്തില്‍ പായുന്നതിനിടെയാണ് അപകടമെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. ഒപ്പം കാര്‍ ഡ്രൈവറുടെ അമിത മദ്യപാനവും അപകടത്തിലേക്ക് നയിച്ചു.

ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തവരെ വരും ദിവസങ്ങളില്‍ പൊലീസ് ചോദ്യംചെയ്യും. സൈജു മുമ്ബ് പങ്കെടുത്ത ഡി.ജെ പാര്‍ട്ടികളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍നിന്ന് ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതര സംസ്ഥാനത്തുനിന്ന് മാരകമയക്കുമരുന്നുകള്‍ കൊച്ചിയില്‍ നടന്ന ഡി.ജെ പാര്‍ട്ടികളിലേക്ക് എത്തിച്ചിരുന്നതിലൂടെ വന്‍തുക ഇയാള്‍ നേടിയിട്ടുണ്ടെന്നും വിവരമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends