പുലർച്ചെ നാല് മണിയോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി! അഞ്ച് സ്‌പിൽവേ ഷട്ടറുകൾ കൂടി തമിഴ്‌നാട് തുറന്നു; 2100 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്... പെരിയാർ തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദേശം....

പുലർച്ചെ നാല് മണിയോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി.
ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് കൂടുതൽ ഷട്ടറുകൾ തുറന്നത്.
അഞ്ച് സ്‌പിൽവേ ഷട്ടറുകൾ കൂടി തമിഴ്‌നാട് തുറന്നു. നിലവിൽ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. പുലർച്ചെ നാല് മണിയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയത്. 2100 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാർ തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
https://www.facebook.com/Malayalivartha

























